ചിക്കാഗോ: കുട്ടികള്‍ എത്ര ഉത്സാഹത്തോടെയാണ തങ്ങളുടെ പിറന്നാളുകള്‍ ആഘോഷിക്കാറുള്ളത്. പിറന്നാള്‍ സമ്മാനങ്ങളും അത്രമേല്‍ പ്രധാനമാണ് ഇവര്‍ക്ക്. എന്നാല്‍ ചിക്കാഗോയില്‍ നിന്നുള്ള ഒരു ആറുവയസുകാരി തന്റെ പിറന്നാള്‍ സമ്മാനങ്ങള്‍ വ്യത്യസ്തമായി ഉപയോഗിച്ചുകൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ്. വീടില്ലാത്ത പാവപ്പെട്ടവരെ സഹായിക്കാന്‍ തനിക്ക് കിട്ടിയ സമ്മാനങ്ങള്‍ നല്‍കിയിരിക്കുകയാണ് അര്‍മാനി ക്രൂസ് എന്ന ഈ പെണ്‍കുട്ടി.
ചിക്കാഗോയിലെ ലോക്കല്‍ പാര്‍ക്കിനാണ് സമ്മാനങ്ങള്‍ അര്‍മാനി നല്‍കിയത്. അര്‍മാനി ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ തങ്ങള്‍ തമാശയായാണ് കരുതിയിരുന്നതെന്ന് അമ്മയായ ആര്‍ട്ടെഷയും ഭര്‍ത്താവ് അന്റോയിന്‍ എന്നിവര്‍ പറഞ്ഞു. എന്നാല്‍ തന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ചെലവാക്കുന്ന തുകയ്ക്ക് തുല്യമായ തുക വീടില്ലാത്തവര്‍ക്ക് നല്‍കാന്‍ അവള്‍ ആവശ്യപ്പെടുകയായിരുന്നു.

പള്ളിയില്‍ ഇക്കാര്യം അറിയിച്ചതോടെ മറ്റുള്ളവരും സഹായത്തിനായി എത്തി. ടൂത്ത് ബ്രഷ്, പേസ്റ്റ്, ഡിയോഡറന്റ് തുടങ്ങി ദൈനംദിനാവശ്യത്തിനുള്ള വസ്തുക്കളുമായി നിരവധി പേരാണ് എത്തിയത്. ഈ വിധത്തില്‍ ഈസ്റ്റ് ഗാര്‍ഫീല്‍ഡ് പാര്‍ക്കില്‍ 125 പേര്‍ക്ക് സഹായം നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.