ദുബായിലെ ഹോട്ടൽ മുറിയിൽ ഫെബ്രുവരി 24നു രാവിലെ നടി ശ്രീദേവി മുംബൈയിലുള്ള ഭർത്താവ് ബോണി കപൂറിനോടു ഫോണിൽ പറഞ്ഞു ‘പപ്പാ, അയാം മിസിങ് യു’. വൈകുന്നേരം ദുബായിലേക്കു താൻ വരുന്നുണ്ടെന്നു പറയാതെയാണു ബോണി ഫോൺ വച്ചത്. ഒരു ‘സർപ്രൈസ്’ ആകട്ടെയെന്നു കരുതി. പക്ഷേ, ആ പകൽ അവസാനിക്കുമ്പോഴേക്കും ശ്രീദേവി വിടപറയുമെന്ന് ആരറിഞ്ഞു!

Image result for boney-kapoor
ശ്രീദേവിയുടെ അന്ത്യനിമിഷങ്ങളെക്കുറിച്ചു ബോണി കപൂർ ഇതാദ്യമായി ഉള്ളുതുറന്നത് ഉറ്റ സുഹൃത്തും ചലച്ചിത്രവ്യാപാര വിദഗ്ധനുമായ കോമൾ നാഹ്ടയോട്. മുംബൈയിൽനിന്നു 3.30 നുള്ള വിമാനം പിടിച്ച ബോണി ദുബായ് സമയം 6.20 നു ഹോട്ടൽ മുറിയിലെത്തി. ഡൂപ്ലിക്കേറ്റ് താക്കോൽ കയ്യിലുണ്ടായിരുന്നതുപയോഗിച്ചു മുറി തുറന്നപ്പോൾ ശ്രീദേവി പറ‍ഞ്ഞത് ‘പപ്പാ’ വരുമെന്ന് അറിയാമായിരുന്നെന്നാണ്.

പിന്നെ അരമണിക്കൂറോളം സംസാരിച്ചിരുന്നു. മകൾ ജാൻവിക്കുവേണ്ടി ഷോപ്പിങ് നടത്താൻ തീരുമാനിച്ചിരുന്ന ശ്രീദേവിയോട് അതു മാറ്റിവയ്ക്കാനും പകരം മറ്റൊരിടത്ത് അത്താഴത്തിനു പോകാമെന്നും പറഞ്ഞതു ബോണിയാണ്. ഒന്നു കുളിക്കട്ടെ എന്നു പറഞ്ഞു ബാത് റൂമിൽ കയറിയ ശ്രീദേവി 20 മിനിറ്റു കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നപ്പോൾ, വിളിച്ചു നോക്കി. അപ്പോൾ സമയം എട്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Image result for sree devi funeral image

അകത്തുനിന്നു പൂട്ടാത്ത വാതിൽ തുറന്നു നോക്കിയപ്പോൾ ബാത് ടബ്ബിൽ ശരീരം മുഴുവനും വെള്ളത്തിൽ മുങ്ങി ശ്രീദേവി അനക്കമില്ലാതെ കിടക്കുന്നതു കണ്ടെന്നാണു ബോണി കപൂർ സുഹൃത്തിനോടു വെളിപ്പെടുത്തിയത്.