ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഡോക്ടറെ കാണാതെ നിയമവിരുദ്ധമായി സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ആന്റിബയോട്ടിക്കുകൾ നൽകിയതായി സമ്മതിച്ച് തെരെസ് കോഫി. വാർത്തകൾ പുറത്തുവന്ന സമയത്ത് നിഷേധിച്ചു രംഗത്ത് എത്തിയ തെരേസ പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. ജിപിമാരുടെ മേലുള്ള സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് കഴിഞ്ഞ മാസം സിവിൽ സർവീസുകാരുമായി നടത്തിയ ചർച്ചയിലാണ് ആരോഗ്യ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.

യുകെയിലെ മെഡിസിൻ റെഗുലേറ്റർ നിശ്ചയിച്ചിട്ടുള്ള നിലവിലെ നിയമങ്ങൾ അനുസരിച്ച്, ഒരാൾക്ക് കുറിപ്പടി ഇല്ലാതെ മരുന്നുകൾ നൽകാൻ അനുമതിയില്ല. ഒരു ഡോക്ടറുടെ അനുമതിയില്ലാതെ മരുന്നുകൾ നിർദ്ദേശിക്കാൻ ഫാർമസിസ്റ്റുകളെ അനുവദിക്കുന്നതിനുള്ള പദ്ധതികൾ തെരെസ് നിലവിൽ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഇത്. അവളുടെ രോഗികൾക്കായുള്ള പദ്ധതി പ്രകാരം ഗർഭനിരോധനം ഉൾപ്പടെയുള്ളവയ്ക്ക് ഡോക്ടറുടെ അനുമതി ഇല്ലാതെ മരുന്നുകൾ നൽകാമെന്നും അതിൽ തെറ്റൊന്നുമില്ലെന്നുമാണ് ദി ടൈംസ് റിപ്പോർട്ട്‌ ചെയ്യുന്നത്.

മരുന്നുകൾ കൗണ്ടറിൽ ലഭ്യമാകാത്ത സാഹചര്യം പലപ്പോഴും ഉണ്ടെന്നും, ഒരു ഫാർമസി ജീവനക്കാരന് ഇതിൽ വ്യക്തമായ അറിവുണ്ടെന്നുമാണ് തെരെസ് അനുകൂലികൾ പറയുന്നത്. എന്നാൽ വിഷയത്തിൽ രൂക്ഷ വിമർശനവുമായാണ് ഡോക്ടർമാർ എത്തുന്നത്.