ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലിവർപൂൾ: നഗരത്തിൽ നടന്ന വെടിവെപ്പിൽ 9 വയസ്സുകാരിയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു. സംഭവത്തിൽ മറ്റ് രണ്ടു പേർക്കു കൂടി പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ കിങ്സ്ഹീത്ത് അവന്യൂവിലെ ഒരു വീട്ടിൽ വെച്ചാണ് വെടിവെപ്പ് നടന്നത്. നെഞ്ചിനു വെടിയേറ്റ പെൺകുട്ടി ആശുപത്രിയിൽ എത്തിയ ശേഷമാണ് മരണപ്പെട്ടത്. സംഭവത്തിൽ മറ്റൊരു പുരുഷനും സ്ത്രീക്കും പരുക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെടിവെപ്പ് നടന്നത് തികച്ചും അപ്രതീക്ഷിത സംഭവമാണെന്ന് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ജെന്നി സിംസ് വ്യക്തമാക്കി.
ലിവർപൂളിലെ ഭയാനകമായ വെടിവയ്പ്പിൽ ഒമ്പതു വയസ്സുകാരി ഒലിവിയ പ്രാറ്റ്-കോർബെൽ മരിച്ച സംഭവത്തിൽ ഇരയായ പെൺകുട്ടിയുടെ വീട്ടിലേക്ക് പ്രതി അതിക്രമിച്ച് കയറിയാണ് കൃത്യം നടത്തിയത് . കിംഗ്‌ഷീത്ത് അവന്യൂവിലെ വീട്ടിലേക്ക് 35 കാരനായ ബാലക്ലാവ ധരിച്ച തോക്കുധാരി യുവാവിന്റെ നെഞ്ചിൽ ദാരുണമായി വെടിവെച്ചതായി റിപ്പോർട്ടുകൾ. ഒലീവിയയുടെ അമ്മ ചെറിൽ തോക്കുധാരിയെ അകത്തേക്ക് കടക്കുന്നത് തടയാൻ ശ്രമിച്ചു. എന്നാൽ ലക്ഷ്യം തെറ്റി വെടിയുതിർക്കുകയായിരുന്നു. ഒരു ബുള്ളറ്റ് ചെറിലിന്റെ കൈത്തണ്ടയിലും മറ്റൊന്ന് മകളുടെ നെഞ്ചിലും പതിക്കുകയായിരുന്നു. ഉടൻ തന്നെ ഒലിവിയയെ ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പോലീസ് ഉദ്യോഗസ്ഥർ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ഒരാഴ്ചയ്ക്കിടെ ലിവർപൂളിൽ നടന്ന മൂന്നാമത്തെ മാരക വെടിവയ്പ്പാണിത്. 48 മണിക്കൂർ മുമ്പ് ഒരു കൗൺസിൽ പ്രവർത്തകൻ കൊല്ലപ്പെട്ടതിന് ശേഷമാണ് ഈ ദാരുണ സംഭവം. ക്രോക്‌സ്‌റ്റെത്തിൽ വച്ച് 11 വയസുകാരൻ റൈസ് ജോൺസ് വെടിയേറ്റ് മരിച്ചതിന് 15 വർഷത്തിന് ശേഷമാണ് ഒലിവിയ കൊല്ലപ്പെട്ടത്.സെന്റ് മാർഗരറ്റ് മേരീസ് കാത്തലിക് ജൂനിയർ സ്‌കൂളിലാണ് ഒലിവിയ പഠിച്ചിരുന്നത്. സ്‌കൂളിലെ വിദ്യാർത്ഥികൾ എല്ലാം പ്രിയ കൂട്ടുകാരിയുടെ വേർപാടിൽ ദുഖത്തിലാണ്. കൊല നടന്ന സ്ഥലത്ത് കുട്ടികളുടെ നേതൃത്വത്തിൽ കൈപ്പടയിൽ എഴുതിയ സന്ദേശങ്ങളുള്ള പൂക്കൾ സമർപ്പിച്ചു. അതിലെ വാക്കുകൾ ഇങ്ങനെയായിരുന്നു; ഞാൻ നിന്നെ മിസ്സ് ചെയ്യും, നീ പോയതിൽ ഞാൻ ഖേദിക്കുന്നു. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു.’
Leave a Reply