മെല്‍ബിന്‍ തോമസ്
ഹെര്‍ഫോര്‍ഡ്: ഹെര്‍ഫോര്‍ഡ് റിവര്‍ കാര്‍ണിവലില്‍ മലയാളത്തനിമയോടെ കഥകളിയും ചെണ്ടമേളവും അരങ്ങ് തകര്‍ത്തു. ഇതാദ്യമായാണ് ഹെര്‍ഫോര്‍ഡ് മലയാളി അസ്സോസിയേഷന്‍(ഹേമ) റിവര്‍ കാര്‍ണിവലില്‍ പങ്കാളികളാകുന്നത്. ആദ്യ പങ്കാളിത്തത്തില്‍ തന്നെ കേരളത്തിന്റെ തനത് കലാരൂപങ്ങളായ കഥകളിയും ചെണ്ടമേളവും അവതരിപ്പിച്ചുകൊണ്ട് അസ്സോസിയേഷന്‍ അവരുടെ വരവ് ഗംഭീരമാക്കി.
പതിനേഴായിരം പേരോളം അണിനിരന്ന കാര്‍ണിവലിന്റെ മാറ്റ് കൂട്ടുന്ന പ്രകടനമായിരുന്നു മലയാളി അസ്സോസിയേഷന്‍ നടത്തിയത്. കലയുടേയും സംസ്‌കാരത്തിന്റേയും ഒരുമയുടേയും സന്ദേശം പകര്‍ന്ന കേരളത്തിന്റെ കലാരൂപങ്ങള്‍ റിവര്‍ കാര്‍ണിവലില്‍ ഒത്തുകൂടിയവര്‍ക്ക് പുതിയ ദൃശ്യാനുഭവമാണ് സമ്മാനിച്ചത്. നദീ തീരത്തുള്ള വ്യത്യസ്തത വിളിച്ചോതുന്ന ആഘോഷങ്ങള്‍ക്കാണ് റിവര്‍ കാര്‍ണിവല്‍ സാക്ഷ്യം വഹിച്ചത്.
അസ്സോസിയേഷന്‍ പ്രസിഡന്റ് ഷിനോയ് ജേക്കബ്, വൈസ് പ്രസിഡന്റ് അനു കൃഷ്ണ, സെക്രട്ടറി മെല്‍ബിന്‍ തോമസ്, ജോയിന്റ് സെക്രട്ടറി ടോമി കുര്യന്‍, ട്രഷറര്‍ ജോബി തോമസ്, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ചാക്കോച്ചന്‍ വള്ളിയില്‍,റാണി ബില്‍ബി, ക്രിസ്റ്റി സെബാസ്റ്റിയന്‍, ജോബിന്‍ വര്‍ഗ്ഗീസ്, ബാബു തോമസ്, നീതു ബിജു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Leave a Reply