ചെറുതും വലുതുമായ നിരവധി ഹൈന്ദവ കൂട്ടായ്മകൾ കൊണ്ട് സമ്പന്നമായ മദ്ധ്യ ഇംഗ്ലണ്ട് ആദ്യമായി ഒരു ഹിന്ദുമഹാസമ്മേളനം നടത്തി ചരിത്രം കുറിക്കാൻ ഒരുങ്ങുന്നു. ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സദ്ഗമയ ഫൗണ്ടേഷന്റെ ക്ഷണം സ്വീകരിച്ച് യുകെ സന്ദർശിക്കുന്ന സ്വാമി ചിദാനന്ദപുരി മുഖ്യ പ്രഭാഷണം നടത്തുന്ന ഹിന്ദു മഹാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഹിന്ദു മഹാ സമ്മേളനത്തിന്റെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ച അന്നുമുതൽ തന്നെ അഭൂതപൂർവമായ പ്രതികരണമാണ് ഹൈന്ദവ സമൂഹത്തിൽ നിന്നും ലഭിക്കുന്നത്.

ബർമിംഗ്ഹാം, ഡർബി, കവെന്‍ററി, മാഞ്ചസ്റ്റർ, കാർഡിഫ് എന്നീ സ്ഥലങ്ങളിലെ ഹൈന്ദവ സമാജങ്ങൾ കൂടാതെ കേരളം ഹിന്ദു വെൽഫയർ, നോർത്താംപ്ടൺ ഹിന്ദു സമാജം, സ്റ്റോക്ക് ഓൺ ട്രെന്റ് ഹിന്ദു സമാജം, ഹാര്ട്ഫര്ഡ്ഷെയർ ഹിന്ദു സമാജം, നോർത്ത് ഈസ്റ്റ് ഹിന്ദു സമാജം തുടങ്ങി നിരവധി സമാജങ്ങളുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമാവുകായാണ് ആദ്യത്തെ ഹിന്ദു മഹാ സമ്മേളനം. ജൂൺ  8നു ഉച്ചക്ക് രണ്ടു മണി മുതൽ രാത്രി 8 മണി വരെ ബർമിംഗ്ഹാം ബാലാജി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ചാണ് ഹിന്ദു മഹാ സമ്മേളനം  നടക്കുക.  പങ്കെടുക്കുന്ന സമാജങ്ങളിലെ പ്രതിഭകൾ അവതരിപ്പിക്കുന്ന കലാ സാംസ്കാരിക പരിപാടികൾ കൂടാതെ മറ്റു പ്രതിഭകൾക്കും പരിപാടികൾ അവതരിപ്പിക്കാൻ അവസരം ഉണ്ടായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. ഹിന്ദു മഹാ സമ്മേളനത്തിൽ പങ്കെടുത്തു പരിപാടികൾ അവതരിപ്പിക്കാൻ താല്പര്യം ഉള്ളവർ എത്രയും നേരത്തെ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

പ്രാദേശികമായ ഹൈന്ദവ സംഘടനകളെ ശക്തിപെടുത്തി അതിലൂടെ ഹൈന്ദവ ഐക്യവും അഖണ്ഡതയും ഊട്ടി ഉറപ്പിക്കാൻ ലക്ഷ്യം വച്ച് കൊണ്ട് സദ്ഗമയ ഫൗണ്ടേഷൻ വിഭാവനം ചെയ്യുന്ന “സത്യമേവ ജയതേ” പദ്ധിയുടെ ഭാഗമാണ് ഹിന്ദു മഹാ സമ്മേളനം. ഹിന്ദു മഹാ സമ്മേളനം. ഹിന്ദു മഹാ സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാവരും താഴേ കാണുന്ന ലിങ്കിൽ പോയി രജിസ്റ്റർ ചെയ്തു തികച്ചും സൗജന്യമായി ലഭിക്കുന്ന  ടിക്കറ്റുകൾ  ബുക്ക് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:

07730452417
07958192565
07932635935

Register for The Great Hindu Conclave (Hindu Maha Sammelanam)

https://www.eventbrite.co.uk/e/the-great-hindu-conclave–tickets-59433335707