ക്രോയിഡന്‍; മലയാളി കുടിയേറ്റത്തിന്റെ ദശാബ്ദങ്ങള്‍ നീണ്ട കഥകള്‍ പറയാന്‍ പ്രാപ്തമായ ലണ്ടനിലെ ഉജ്വലമായ പ്രദേശം. നന്മയുടെയും കരുണയുടെയും ആദിത്യ മര്യദയുടെയും നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ രചിച്ച ക്രോയ്ഡനിലെ ഹൈന്ദവ സമൂഹം ഈ വരുന്ന ജൂണ്‍ മാസം 9 നു ഞായറാഴ്ച വൈകീട്ട് രണ്ടു മണിമുതല്‍ രാത്രി 9 മണിവരെ മറ്റൊരു ചരിത്ര നിര്‍മ്മിതിക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചു. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സദ്ഗമയ ഫൗണ്ടേഷന്റെ ക്ഷണം സ്വീകരിച്ച് യുകെ സന്ദര്‍ശിക്കുന്ന സ്വാമി ചിദാനന്ദപുരി മുഖ്യ പ്രഭാഷണം നടത്തുന്ന ഹിന്ദു ധര്‍മ്മ പരിഷത്തിന് ആതിഥ്യം വഹിക്കാന്‍ ക്രൊയ്ഡന്‍ ഹിന്ദു സമാജതോടൊപ്പം ജനങ്ങളും തയ്യാറായി കഴിഞ്ഞു. പ്രാദേശികമായ ഹൈന്ദവ സംഘടനകളെ ശക്തിപെടുത്തി അതിലൂടെ ഹൈന്ദവ ഐക്യവും അഖണ്ഡതയും ഊട്ടി ഉറപ്പിക്കാന്‍ ലക്ഷ്യം വച്ച് കൊണ്ട് സദ്ഗമയ ഫൗണ്ടേഷന്‍ വിഭാവനം ചെയ്യുന്ന ‘സത്യമേവ ജയതേ’ പദ്ധിയുടെ ഭാഗമാണ് ഹിന്ദു ധര്‍മ്മ പരിഷത്ത്.

ചെറുതും വലുതുമായ എല്ലാ ഹൈന്ദവ കൂട്ടായ്മകളും പരിപാടിയുടെ അവിഭാജ്യ ഘടകമാക്കി മാറ്റാന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി ക്രോയ്ഡന്‍ ഹിന്ദു സമാജം ഭാരവാഹികള്‍ അറിയിച്ചു. പ്രാദേശിക കൂട്ടായ്മകള്‍ കൂടാതെ തെക്കന്‍ ഇംഗ്ലണ്ടിലെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ ഹിന്ദു സമാജങളുടെയും പ്രാദ്ധിനിത്യം ഹിന്ദു ധര്‍മ്മ പരിഷത്തില്‍ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. വിശിഷ്ട വ്യക്തികള്‍ ഉള്‍പ്പടെ നിരവധി പേരെ പ്രതീക്ഷിക്കുന്ന പരിപാടിക്കായി കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ വേദി തന്നെ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. പരിപാടിയുടെ പൂര്‍ണമായ നടത്തിപ്പും ക്രോയിഡണ്‍ ഹിന്ദു സമാജം ചെയ്യുമ്പോള്‍ അതിനുള്ള എല്ലാ ചിലവുകളും വഹിക്കുന്നത് സദ്ഗമയ ഫൗണ്ടേഷന്‍ ആണ്.

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി പ്രവര്‍ത്തനം നടത്തുന്ന ക്രോയിടന്‍ ഹിന്ദു സമാജം അതിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തന്നെ സമൂഹത്തിന് മുന്നില്‍ ഒരു മാതൃകയാണ്. തുടക്കം മുതല്‍ തന്നെ പരസ്പര സഹകരണം പ്രവര്‍ത്തിയില്‍ കൊണ്ടുവന്ന അപൂര്‍വം കൂട്ടായ്മകളില്‍ ഒന്നാണ് ക്രോയ്ഡണ് ഹിന്ദു സമാജം. യുകെയിലെ മലയാളി കുടിയേറ്റ ചരിത്രത്തില്‍ തന്നെ ഇടം പിടിക്കുന്ന രീതിയില്‍ ആണ് ഹിന്ദു ധര്‍മ്മ പരിഷത്ത് നടത്തുക.

ഹിന്ദു ധര്‍മ്മ പരിഷത്തില്‍ പങ്കെടുത്ത് കലാ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കണം എന്ന് ആഗ്രഹമുള്ള വ്യക്തികള്‍ താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. പങ്കെടുക്കുന്നവരുടെയും സ്വാമി ചിദാനന്ദപുരിയുടെയും സുരക്ഷ മുന്‍നിര്‍ത്തി ഹിന്ദു ധര്‍മ്മ പരിഷത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സൗജന്യമായി നടത്തുന്ന രജിസ്ട്രേഷന്‍ നിര്‍ബന്ധം ആണ്. വേദി ലഭിക്കുന്ന മാത്രയില്‍ തന്നെ രജിസ്ട്രേഷന്‍ നടത്തേണ്ട ലിങ്ക് പ്രസിദ്ധീകരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
07979352084, 07932635935