അടൂർ: പോക്‌സോ കേസിൽ പ്രതിയായ യുവാവിന്റെ പിതാവിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ട് വ്ലോഗർമാർ അറസ്റ്റിൽ. കൊല്ലം അഞ്ചൽ സ്വദേശിയായ അഗ്‌നി ജുവൽ (33), തിരുവനന്തപുരം മംഗലപുരം സ്വദേശിയായ അനീഷ് വിജയൻ (35) എന്നിവരെയാണ് അടൂർ പൊലീസ് പിടികൂടിയത്.

പോക്‌സോ കേസിൽ അറസ്റ്റിലായ യുവാവിന്റെ മൊബൈൽ ഫോണിലെ സ്വകാര്യ വീഡിയോകൾ തങ്ങളുടെ കൈവശമുണ്ടെന്നും അവ യൂട്യൂബ് ചാനലുകളിലൂടെ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്നും പ്രതികൾ ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. ഇത്രയും തുക നൽകാൻ കഴിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് രണ്ടരലക്ഷം രൂപ നൽകാമെന്ന് പരാതിക്കാരൻ സമ്മതിക്കുകയായിരുന്നു. തുടർന്ന് വിവരം അടൂർ പൊലീസിനെ അറിയിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പണം കൈപ്പറ്റാനായി അടൂരിലെത്തിയ പ്രതികളെ പൊലീസ് ഒരുക്കിയ കുടുക്കിൽ വീഴ്ത്തി അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അടൂർ ഡിവൈഎസ്‌പി വി.എസ്. പ്രദീപ് കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.