നടൻ മോഹൻലാൽ കൊറോണ ബാധിച്ച് മരിച്ചുവെന്ന് വാർത്ത പ്രചരിപ്പിച്ചയാൾക്കെതിരെ മോഹൻലാൽ ഫാൻസ്. ഏപ്രിൽ ഒന്നിനു ഫൂളാക്കാൻ കൊറോണയെ കൂട്ടുപിടിക്കരുതെന്ന കർശന താക്കീതായിരുന്നു സർക്കാരും കേരള പൊലീസും നടത്തിയത്. ഇത് ലംഘിച്ച യുവാവിനെതിരെ കേസെടുക്കണമെന്നാണ് മോഹൻലാൽ ഫാൻസ് പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെ‍യർ അസോസിയേഷൻ രംഗത്തെത്തി. അസോസിയേഷന്റെ പ്രസിഡന്റ് വിമൽ കുമാ‍റാണ് ഇത് സംബന്ധിച്ച കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. സമീർ എന്ന വ്യക്തിയാണ് മോഹൻലാൽ അഭിനയിച്ച ഒരു ചിത്രത്തിലെ മരണ രംഗം ഉപയോഗപ്പെടുത്തി വ്യാജവാർത്ത ഉണ്ടാക്കിയിരിക്കുന്നതെന്ന് വിമൽ കുമാര്‍ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. കൊറോണ ബാധിച്ച് വീണ്ടും മരണം, തിരുവനന്തപുരം സ്വദേശി മോഹൻലാൽ ആണ് മരിച്ചതെന്നായിരുന്നു പ്രചരിക്കപ്പെട്ട വാർത്ത.