കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 2 നേഴ്സുമാർ ഉൾപ്പെടെ 18 പേർക്ക് ദാരുണാന്ത്യം. ഇന്ത്യയിലെ സ്ഥിതി അതീവഗുരുതരം. ഇന്നലെ രോഗം ബാധിച്ചത് 4 ലക്ഷത്തിലധികം പേർക്ക്

കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 2 നേഴ്സുമാർ ഉൾപ്പെടെ 18 പേർക്ക് ദാരുണാന്ത്യം. ഇന്ത്യയിലെ സ്ഥിതി അതീവഗുരുതരം. ഇന്നലെ രോഗം ബാധിച്ചത് 4 ലക്ഷത്തിലധികം പേർക്ക്
May 02 03:29 2021 Print This Article

ന്യൂസ് ഡെസ്ക് മലയാളം യുകെ

രണ്ട് നേഴ്സുമാരും 16 കോവിഡ് രോഗികളും ഉൾപ്പെടെ 18 പേർ ഐസിയുവിൽ ഉണ്ടായ തീപിടുത്തത്തിൽ കൊല്ലപ്പെട്ടു. രാജ്യത്തെ നടുക്കിയ സംഭവം നടന്നത് ഗുജറാത്തിലെ ബറുച്ചിൽ പട്ടേൽ വെൽഫെയർ ആശുപത്രിയിലാണ്. ഇന്നലെ പുലർച്ചെയുണ്ടായ സംഭവത്തിൽ അമ്പതിലേറെ പേർ ചികിത്സയിൽ ഉണ്ടായിരുന്ന ഐസിയു പൂർണമായും കത്തിനശിച്ചു. വൈദ്യുത തകരാറാണ് അപകടകാരണം എന്നാണ് സംശയിക്കുന്നത്.

ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 401993 കോവിഡ് കേസുകളാണ്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇത് ലോക രാജ്യങ്ങളുടെ ഇടയിൽ ഏറ്റവും കൂടുതലാണ്. ഇന്നലത്തെ രോഗബാധിതരുടെ എണ്ണവും കൂടി കണക്കിലെടുത്താൽ ഔദ്യോഗിക കണക്കുകൾ പ്രകാരം 19.1 ദശലക്ഷത്തിന് മുകളിലായി കോവിഡ് രോഗികളുടെ എണ്ണം. ഇന്നലെ 3523 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്. എന്നാൽ മരണസംഖ്യയും രോഗവ്യാപനവും ഔദ്യോഗിക കണക്കുകളേക്കാൾ വളരെ കൂടുതലാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

  Categories:
UK


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles