ന്യൂസ് ഡെസ്ക് മലയാളം യുകെ

മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ എൻഎച്ച്എസ് ട്രസ്റ്റിനെതിരെ അന്വേഷണം നടത്തി ഹോസ്പിറ്റൽ ഇൻസ്‌പെക്ടർമാർ. ഇതിൽ ട്രസ്റ്റ് കുറ്റക്കാരെന്ന് കണ്ടെത്തിയാൽ നോട്ടിംഗ്‌ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽസ് ട്രസ്റ്റിനെ കെയർ ക്വാളിറ്റി കമ്മീഷനു (സിക്യുസി) 2021-ൽ നടന്ന ശിശുക്കളുടെ മരണത്തിൽ പ്രോസിക്യൂട്ട് ചെയ്യാം. ഇതിനോടകം ട്രസ്റ്റിന്റെ മറ്റേർണിറ്റി സേവനങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സിക്യുസിയുടെ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് ട്രസ്റ്റ് അറിയിച്ചു.

4 ആഴ്‌ചയ്‌ക്കുള്ളിൽ മരിച്ച മൂന്ന്‌ കുഞ്ഞുങ്ങളുടെ പ്രസവസമയത്ത്‌ സുരക്ഷിതമായ പരിചരണവും ചികിത്സയും നൽകുന്നതിൽ ട്രസ്‌റ്റ്‌ പരാജയപ്പെട്ടോ എന്നാണ്‌ അന്വേഷിക്കുക. നിലവിൽ എൻഎച്ച്എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രസവ സമ്പന്ധമായി മരണങ്ങളുടെ നോട്ട പുള്ളിയാണ് നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ട്രസ്റ്റ്. സീനിയർ മിഡ്‌വൈഫായ ഡോണ ഒക്കെൻഡന്റെ നേതൃത്വത്തിലുള്ള ഒരു അവലോകനത്തിലൂടെ ഏകദേശം 1800 കേസുകളാണ് ഇതുവരെ പരിശോധിച്ചിരിക്കുന്നത്.

വ്യാഴാഴ്ച ട്രസ്റ്റിന്റെ മറ്റേർണിറ്റി സേവനങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയാണെന്ന് നോട്ടിംഗ്ഹാംഷെയർ പോലീസ് അറിയിച്ചു. ട്രസ്റ്റിന്റെ സിറ്റി ഹോസ്പിറ്റലിൽ 2021 ഏപ്രിൽ, ജൂൺ, ജൂലൈ മാസങ്ങളിൽ നടന്ന മൂന്ന് മരണങ്ങളാണ് സിക്യുസി അന്വേഷിക്കുക. ഒരു ക്രിമിനൽ കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നാണ് തങ്ങൾ അന്വേഷിക്കുന്നതെന്ന് സിക്യുസി ഓപ്പറേഷൻസ് ഡയറക്ടർ ലോറൈൻ ടെഡെസ്ചിനി പറഞ്ഞു. 2021 ജൂലൈയിൽ രണ്ട് ദിവസം മാത്രം പ്രായമുള്ള ക്വിൻ ലിയാസ് പാർക്കറുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ, ആശുപത്രിയുടെ നിരവധി പിശകുകൾ കുട്ടിയുടെ മരണത്തിന് കാരണമായതായി കണ്ടെത്തിയിരുന്നു.