ചേർത്തലയിൽ ഒരു ഹോട്ടൽ വിഷു ആശംസയായി പുറത്തിറക്കിയ പോസ്റ്ററിൽ ശ്രീകൃഷ്ണനെ അപകീർത്തികരമായി ചിത്രീകരിച്ചതിനെ തുടർന്ന് വലിയ വിവാദം ഉയർന്നു. കുഴിമന്തി നോക്കി ഇരിക്കുന്ന രീതിയിലുള്ള ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിശ്വാസികളെ വേദനിപ്പിച്ചുവെന്നാരോപിച്ച് പ്രതിഷേധം ശക്തമായി. സംഭവത്തിൽ ഹോട്ടൽ ഉടമകളിൽ ഒരാളായ ഷംനാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന ഹോട്ടലാണിത്. പോസ്റ്റർ തയ്യാറാക്കിയ വ്യക്തിയുടെ അറിവില്ലായ്മയാണ് പ്രശ്നത്തിന് കാരണമെന്ന് ഉടമ വിശദീകരിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മാപ്പ് പറഞ്ഞ ഉടമ, മതവിശ്വാസങ്ങളെ വേദനിപ്പിക്കാനുള്ള ഉദ്ദേശമില്ലായിരുന്നുവെന്നും വ്യക്തമാക്കി. എന്നിരുന്നാലും സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം തുടരുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെ ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഹോട്ടലിലേക്ക് മാർച്ച് നടത്താനും ലൈസൻസ് റദ്ദാക്കി സ്ഥാപനത്തെ അടച്ചുപൂട്ടാനും ആവശ്യപ്പെട്ട് സംഘടനകൾ രംഗത്തുണ്ട്. വിഷയത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമോയെന്ന് കാത്തിരിക്കുകയാണ് പ്രദേശവാസികൾ.