വിവാഹത്തിന് കാവ്യയുടെ ‘അമ്മ എതിർത്തു, എന്നിട്ടും ആ കാരണങ്ങൾ കൊണ്ട് ഞങ്ങൾ വിവാഹിതരായി; പിറന്നാൾ ദിനത്തിൽ വൈറലായി ദീലീപിന്റെ പഴയ അഭിമുഖം

വിവാഹത്തിന് കാവ്യയുടെ ‘അമ്മ എതിർത്തു, എന്നിട്ടും ആ കാരണങ്ങൾ കൊണ്ട് ഞങ്ങൾ വിവാഹിതരായി; പിറന്നാൾ ദിനത്തിൽ വൈറലായി ദീലീപിന്റെ പഴയ അഭിമുഖം
October 28 18:48 2020 Print This Article

നടന്‍ ദിലീപിനെ സംബന്ധിച്ചിടത്തോളം ഒക്ടോബര്‍ സന്തോഷങ്ങള്‍ നിറഞ്ഞതാണ്. ഈ മാസം പത്തൊന്‍പതിന് മകള്‍ മഹാലക്ഷ്മിയുടെ ജന്മദിനമായിരുന്നു. ഒക്ടോബര്‍ 27 ന് ദിലീപും തന്റെ പിറന്നാള്‍ ആഘോഷിക്കുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് മുതല്‍ ദിലീപിന്റെ പിറന്നാളിന് മുന്‍പായിട്ടുള്ള തയ്യാറെടുപ്പുകള്‍ ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ആരംഭിച്ചിരുന്നു.

ഇപ്പോഴിതാ ഫേസ്ബുക്ക് പേജുകളില്‍ നിറയെ ജനപ്രിയ നായകനുള്ള ആശംസാപ്രവാഹമാണ്. സിനിമാ താരങ്ങളും സംവിധായകന്മാരുമടക്കം നിരവധി പേരാണ് ദിലീപിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുന്നത്. അതേ സമയം താരത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങളും വൈറലാവുകയാണ്.സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ദിലീപിന്റെ ഒരു പഴയ അഭിമുഖമാണ്.

മഞ്ജുവും താനും ഭാര്യാഭർത്താക്കന്മാർ എന്നതിനേക്കാൾ എന്തും തുറന്നു സംസാരിക്കാൻ കഴിയുന്ന കൂട്ടുകാരെപ്പോലെയായിരുന്നു എന്നും കാവ്യ കാരണമല്ല വിവാഹമോചനം നേടിയതെന്നും ദിലീപ് പറഞ്ഞു.കാവ്യ കാരണമാണ് വിവാഹമോചനം നേടിയതെന്ന വാർത്ത തെറ്റാണ്. കാവ്യ കാരണമാണ് ജീവിതം പോയെങ്കിൽ അതിലേക്ക് കൂടുതൽ അടുക്കുന്നത് തീക്കളിയാണ്. താൻ പിന്നെയതിലേക്ക് പോകില്ലായിരുന്നു.വിവാഹമോചനം നേടിയ ശേഷം ഒട്ടേറെ സമ്മർദ്ദം അനുഭവിച്ചിരുന്നു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധപ്രകാരമാണ് കാവ്യയെ വിവാഹം ചെയ്തത്.വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പമുണ്ടായിരുന്നില്ല. പ്രായപൂർത്തിയായ മകൾ വളർന്നു വരുന്നതിൽ ഉത്കണ്ഠ വർധിച്ചു. ഷൂട്ടിങ് എറണാകുളത്തേക്കായി പരിമിതപ്പെടുത്തി. അച്ഛൻ എപ്പോഴാ വീട്ടിൽ വരുന്നതെന്ന് മീനാക്ഷി ഇടയ്ക്കിടയ്ക്ക് ചോദിക്കുമായിരുന്നു. അത് കേൾക്കുമ്പോൾ ലൊക്കേഷനിൽ നിൽക്കാനാവില്ല. സഹോദരി രണ്ടു വർഷത്തോളം കുടുംബത്തോടെ എന്റെ വീട്ടിലായിരുന്നു.ഇതിനിടെ, കാവ്യയുടെ വിവാഹജീവിതം തകരാൻ കാരണം ഞാനാണെന്നും ആ സമയത്ത് വാർത്തകൾ വന്നിരുന്നു. ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു.

എല്ലാവരും നിർബന്ധിച്ചപ്പോൾ മകളോട് പറഞ്ഞു. കാവ്യ അനുഭവിക്കുന്ന പ്രശ്‌നമെല്ലാം കണ്ടുകൊണ്ടു നിൽക്കുകയുമാണ്. ശരിയെന്ന് തോന്നിയതനുസരിച്ച് കാവ്യയെ വിവാഹം ചെയ്യാൻ തീരുമാനിച്ചു. തന്റെ വീട്ടിൽ മകൾക്കും സമ്മതമായിരുന്നു. എന്നാൽ കാവ്യയുടെ വീട്ടിൽ സമ്മതമായിരുന്നില്ല. അവൾക്ക് മറ്റാലോചനകൾ നടക്കുന്നു എന്നായിരുന്നു മറുപടി. ദിലീപിന്റെ ജീവിതം പോകാൻ കാരണം എന്ന പേരിൽ കാവ്യ ബലിയാടാകുന്നുണ്ട്. അത് സത്യമെന്ന് പലരും പറയും എന്നായിരുന്നു കാവ്യയുടെ അമ്മ പറഞ്ഞത്. ഒടുവിൽ എല്ലാരും മുൻകൈയ്യെടുത്ത് കല്യാണം നടത്തികൾ തന്നെ സംബന്ധിച്ച് പ്രാധാന്യമുള്ള ആളാണ്.

അത്രയും വലിയ കുട്ടിയുടെ അമ്മയാവാൻ കാവ്യക്കോ, ഇനിയൊരാൾ അമ്മയായി വരുന്നത് മീനാക്ഷിക്കോ ഉൾക്കൊള്ളാൻ ആവില്ലെന്ന ബോധ്യം നിലനിർത്തിക്കൊണ്ടാണ് വിവാഹം നടന്നത്. കാവ്യയെ വിവാഹം ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. രണ്ടുമൂന്നു ദിവസം കൊണ്ടാണ് കല്യാണം പ്ലാൻ ചെയ്തത്. ആദ്യം അറിയിച്ചത് മമ്മൂട്ടിയെ ആയിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles