നിയമം ആയേക്കാവുന്ന ബില്ലിന് പക്ഷേ ബ്രെക്സിറ്റിന് തടയിടാൻ കഴിയില്ല. ലേബർ എംപി ഹിലരി ബെൻ അവതരിപ്പിച്ച ബിൽ പ്രകാരം ബോറിസ് ജോൺസണിന് ഒക്ടോബർ 19 നുശേഷവും കാലാവധി ചോദിക്കാം. എന്നാൽ ബ്രെക്സിറ്റിനുള്ള സമയപരിധി 31 ജനുവരി 2020 കടക്കുമെന്ന് മാത്രം. ആ രീതിയിൽ അല്ലാത്ത രണ്ട് സാധ്യതകൾ ഇപ്പോൾ നിലവിലുണ്ട്
ഒന്ന് :ബ്രക്‌സിറ്റിനെ പറ്റി എംപിമാർക്ക് ഇടയിൽ മറ്റൊരു വോട്ടെടുപ്പ് നടക്കുക രണ്ട്: യൂണിയനിൽനിന്ന് ഡീൽ ഇല്ലാതെ പിന്മാറുക. ഈ രണ്ടു സാധ്യതകളും ബ്രെക്സിറ്റ് ഡേറ്റ് നീട്ടുന്നതിനെപ്പറ്റി പരാമർശിച്ചിട്ടില്ല.

പുതിയ ബിൽ പ്രകാരം യുകെ പ്രൈംമിനിസ്റ്ററിന് യൂറോപ്യൻ കൗൺസിലിനോട് പുറത്തുവരാൻ കൂടുതൽ സമയം അഭ്യർത്ഥിക്കാം. എന്നാൽ അതിനായി ‘കൃത്യമായ’ ഒരു സമയം പറയുന്നില്ല എന്ന കാര്യവും പ്രസക്തമാണ് . പ്രധാനമന്ത്രി ബോറിസ് ജോൺസണ് അത് ചെയ്യാതിരിക്കാനുള്ള അവകാശവും ഉണ്ട് പക്ഷേ കോടതി നടപടികൾ നേരിടേണ്ടി വരുമെന്ന് മാത്രം. ബ്രെക്സിറ്റ് മിനിസ്റ്റർ കലന്നാർ പ്രഭു പറയുന്നത് നിയമാനുസൃതമായ നടപടികൾ മാത്രമേ സ്വീകരിക്കൂ എന്നാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലവിൽ യൂറോപ്യൻ യൂണിയനിലെ മറ്റ് അംഗങ്ങളുടെ ഭാഗത്തുനിന്ന് ബ്രെക്സിറ്റിനുള്ള തീയതി നീട്ടി നൽകേണ്ടതാണ്. എന്നാൽ മറ്റു യൂറോപ്യൻ രാജ്യങ്ങളുടെ നേതാക്കന്മാർ ഇനി ഒരു വൈകിക്കൽ കൂടി അനുവദിക്കാൻ സാധ്യതയില്ല. യുകെയിലെ എംപിമാരുടെ വിസമ്മതവും യൂറോപ്യൻ കൗൺസിലിന്റെ വിമുഖതയും കൂടി ആകുമ്പോൾ ബോറിസ് ജോൺസണിൻെറ മനസ്സിലുള്ള കരാർ രഹിത ബ്രെക്സിറ്റ്‌ കൂടുതൽ സങ്കീർണമാകാനാണ് സാധ്യത.