ഡോറിയന്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ചു. ഡോറിയന്‍, കാറ്റഗറി 5 കൊടുങ്കാറ്റായി വളര്‍ന്ന് മണിക്കൂറില്‍ 285 കിലോമീറ്റര്‍ വേഗതയിലാണ് ബഹാമാസിലൂടെ വീശിയടിച്ചത്. അടുത്ത കാലത്ത് ഉണ്ടായതില്‍വെച്ച് ‘അതി വിനാശകാരിയായ’ കൊടുങ്കാറ്റ് എന്നാണ് യുഎസ് നാഷണല്‍ ചുഴലിക്കാറ്റ് കേന്ദ്രം (എന്‍എച്ച്സി) ഡോറിയനെ വിശേഷിപ്പിച്ചത്. കാറ്റു വീശാന്‍ സാധ്യതയുള്ള ഗ്രാന്‍ഡ് ബഹാമ അടക്കമുള്ള എല്ലാ പ്രദേശങ്ങളില്‍ നിന്നും ആളുകളെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. 23 അടി (7 മീറ്റര്‍) വരെ ഉയരത്തില്‍ ആയിരിക്കും കാറ്റു വീശുകയെന്നും അത് ജീവനും സ്വത്തിനും കടുത്ത നാശം വിതച്ചേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇന്നലെ ഉച്ചകഴിഞ്ഞ് ഡോറിയന്‍ വീശിയതിനെ തുടര്‍ന്ന് എല്‍ബോ കേയില്‍ മണ്ണിടിച്ചിലുണ്ടാവുകയും അബാക്കോ ദ്വീപുകളിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിലാവുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ബഹാമസിലെ നിരവധി വീടുകളില്‍ വെള്ളം കയറിയതായും മേല്‍ക്കൂരകള്‍ പാറിപ്പോയതായും അവിടെന്നുള്ള ചില ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തെക്ക്-കിഴക്കന്‍ യുഎസ് സംസ്ഥാനങ്ങള്‍ പരിഭ്രാന്തരായിരിക്കുന്ന സാഹചര്യത്തില്‍ ഡൊണാള്‍ഡ് ട്രംപ് വാഷിംഗ്ടണില്‍ നിന്നും ആഹ്വാനം ചെയ്തത്, അമേരിക്കക്കാര്‍ ‘ബഹമാസിലെ ജനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണം’ എന്നാണ്.ഡോറിയന്‍ യുഎസില്‍ മണ്ണിടിച്ചില്‍ ഉണ്ടാക്കുമെന്ന് പ്രവചിച്ചിരുന്നില്ല, എന്നാല്‍ ഫ്‌ലോറിഡ, ജോര്‍ജിയ, കരോലിനാസ് എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ ഇത് അപകടമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

കൂറ്റന്‍ തിരമാലകള്‍ അടിച്ച് അബാക്കോ ദ്വീപിനെ മണിക്കൂറുകളോളം ഭീതിയുടെ നിഴലില്‍ നിര്‍ത്തിയ ഡോറിയന്‍ 1935-ലെ ലേബര്‍ ഡേ ചുഴലിക്കാറ്റിനൊപ്പം ഏറ്റവും ശക്തമായ അറ്റ്‌ലാന്റിക് ചുഴലിക്കാറ്റാണെന്ന് എന്‍എച്ച്സി വിലയിരുത്തുന്നത്. സ്‌കൂളുകളും പള്ളികളും അടക്കമുള്ള തുറസ്സായ കേന്ദ്രങ്ങളിലെക്കാണ് ബഹാമസിലെ ജനങ്ങളെ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. അവിടുത്തെ ഗ്രാന്‍ഡ് കേ, സ്വീറ്റിംഗ് കേ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലെ നൂറുകണക്കിന് നിവാസികള്‍ നിര്‍ബന്ധിത ഉത്തരവുകള്‍ അവഗണിച്ചുകൊണ്ട് അവിടെത്തന്നെ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.