ടോം ജോസ് തടിയംപാട്

പ്രായം ചെന്ന മാതാപിതാക്കൾ മഴനനഞ്ഞും വെയിലടിച്ചും ഷുദ്രജീവികളെ ഭയപ്പെട്ടും കഴിഞ്ഞുകൂടുന്ന വാർത്ത ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോൾ അവരെ സഹായിക്കാൻ ഒട്ടേറെ നല്ലമനുഷ്യർ മുൻപോട്ടു വന്നു അതിൽ എടുത്തുപറയേണ്ട ഒരു പേരാണ് ലിവർപൂൾ ജവഹർ ബോട്ട് ക്ലബ് അവർ അവരുടെ ഫണ്ടിൽ നിന്നും 200 പൗണ്ട് ഐപ്പുചേട്ടനു വീടുപണിയാൻ സഹായിച്ചു ക്ലബ് അംഗങ്ങളുടെ സാന്നിധ്യത്തിൽ 200 പൗണ്ടിന്റെ ചെക്ക് ക്യാപ്റ്റൻ തോമസ്കുട്ടി ഫ്രാൻസിസ് ഞങ്ങളെ ഏൽപ്പിച്ചു, ഞങ്ങളോട് നിങ്ങൾ കാണിച്ച ഈ മനുഷ്യസ്നേഹത്തിനു ഒരായിരം നന്ദി അറിയിക്കുന്നു .

ലിവർപൂൾ ജവഹർ ബോട്ട് ക്ലബ് യു കെ യിലെ ഏറ്റവും അറിയപ്പെടുന്ന ബോട്ട് ക്ലബാണ് കഴിഞ്ഞ മൂന്നുവർഷമായി യുക്മ നടത്തുന്ന വള്ളംകളിയിൽ രണ്ടു പ്രവാശ്യവും ഒന്നാം സമ്മാനം നേടുകയും ഒരു പ്രാവശ്യ൦ സെക്കന്റ് നേടുകയും ചെയ്ത ടീമാണ് ഭാവിയിൽ ഹാഡ്ട്രിക് നേടാൻ അവർക്കു കഴിയട്ടെയെന്നു ആശംസിക്കുന്നു ഇതുവരെ ചാരിറ്റിയ്ക്കു 2303 .കളക്ഷൻ ലഭിച്ചു കഴിഞ്ഞു , ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. കളക്ഷൻ തുടരുന്നു.

ഐപ്പുചേട്ടന്റെ വീട് പുതുക്കി പണിയാൻ മൂന്നരലക്ഷം രുപയെങ്കിലും വേണം എന്നാണ് സ്ഥലം സന്ദർശിച്ച സാമൂഹിക പ്രവർത്തകരും മേസ്തിരിയും അറിയിച്ചിരിക്കുന്നത് . ഏറ്റവും വലിയ പ്രശ്‌നം പണിയുന്നതിനു വേണ്ടിയുള്ള സാധനങ്ങൾ തലച്ചുമടിലെ വീട്ടിൽ എത്തിക്കാൻ കഴിയൂ എന്നതാണ്. അതിനാണ് വലിയ ചെലവ് വേണ്ടിവരിക ,നാട്ടുകാർ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട് എന്നാണ് അവർ അറിയിച്ചിരിക്കുന്നത് ദയവായി നിങ്ങൾ സഹായിക്കുക .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കന്യാസ്ത്രീകളായ ഇവരുടെ മക്കൾ മാതാപിതാക്കളെ കാണാൻ വീട്ടിൽ വന്നാൽ അവർക്കു സുരക്ഷിതമായി വാതിലടച്ചു കിടക്കാൻ ക്രിസ്തുമസിന് മുൻപ് ഒരു വീട് നിർമ്മിച്ചു നൽകാൻ നമുക്ക് എല്ലാവർക്കുംകൂടി ശ്രമിക്കാം

ഈ ക്രിസ്തുമസ് കാലത്തു ക്രിസ്തു ജനിച്ച കാലിതൊഴുത്തിനേക്കാൾ മോശമായ രീതിയിൽ കിടക്കുന്ന വീട്ടിൽ താമസിക്കുന്ന ഈ പ്രായം ചെന്ന മാനുഷ്യരെസഹായിക്കാൻ നമുക്ക് കൈകോർക്കാം

ഞങ്ങള്‍ ഇതുവരെ സൂതാരൃവും സത്യസന്ധവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..