മെക്‌സിക്കോയില്‍ ഒരു അമ്മയും മകനും തമ്മില്‍ മുട്ടന്‍ പ്രേമം.ഒടുവില്‍ നാട്ടുകാര്‍ മാത്രമല്ല മകന്‍ വീട്ടില്‍ കയറുന്നത് കോടതി തന്നെ വിലക്കേണ്ടി വന്നു .മോണിക്ക മാര്‍സിനും (37) മകന് കാലബ് പിറ്റേഴ്‌സണും (20) പരസ്പരം കാണരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ആരു വിചാരിച്ചാലും തങ്ങളുടെ പ്രണയബന്ധം തകര്‍ക്കാനാവില്ലെന്ന നിലപാടിലാണ് അമ്മയും മകനും.
കുട്ടികളില്ലാത്ത ദമ്പതികൾക്ക് ദത്ത് നൽകിയിരുന്ന മകനെ ഏതാനും വർഷങ്ങൾക്ക് മുന്പാണ് അമ്മ കണ്ടത്.തന്റെ പതിനാറാം വയസ്സിലാണ് മോണിക്ക പിറ്റേഴ്‌സിന്റെ അമ്മയാവുന്നത്. കാമുകനുമായുള്ള ബന്ധത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ജനിച്ച് ഏതാനും ദിവസങ്ങള്‍ക്ക് അകം തന്നെ കുഞ്ഞിനെ മറ്റൊരു ദമ്പതികള്‍ക്ക് ദത്ത് നല്‍കി.18 വര്‍ഷത്തിന് ശേഷമാണ് പിറ്റേഴ്‌സന്‍ സ്വന്തം അമ്മയെ കാണുന്നത്. പിന്നീട് ഇരുവരും ഫേസ്ബുക്കിലൂടെ പരിചയം തുടര്‍ന്നു. അമ്മയെ വിട്ട് വളര്‍ത്തമ്മയ്ക്കും, അച്ഛനും ഒപ്പം നില്‍ക്കാന്‍ ആവാത്തതിനാല്‍ മെക്‌സിക്കോയിലേക്ക് വന്നു എന്ന് പിറ്റേഴ്‌സണ്‍ പറയുന്നു.അങ്ങനെ ഇരുവരും മുട്ടന്‍ പ്രേമമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ .അമ്മ തന്റെ പ്രണയം അംഗീകരിച്ചതോടെ പീറ്റേഴ്‌സണ്‍ അവരോടൊപ്പം താമസം തുടങ്ങി. പക്ഷേ അയല്‍ക്കാര്‍ അമ്മയും മകനും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന് എതിരെ പോലീസില്‍ പരാതി നല്‍കി.
തങ്ങള്‍ ഇഷ്ടത്തിലാണെന്നും ഒരുമിച്ച് ജിവിയ്ക്കാന്‍ അനുവദിയ്ക്കണം എന്നുമാണ് മോണിക്കയും പീറ്റേഴ്‌സണും കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിയ്ക്കാന്‍ കോടതി തയ്യാറായില്ല. തെറ്റായ സാമൂഹിക ബന്ധങ്ങള്‍ക്കാണ് ഇത് വഴിവയ്ക്കുക എന്ന് കോടതി വിലയിരുത്തി.മോണിക്ക താമസിയ്ക്കുന്ന ന്യൂ മെക്‌സിക്കോയിലേക്ക് വരുന്നതിന് പിറ്റേഴ്‌സണ് വിലക്ക് ഏര്‍പ്പെടുത്തി. മകനെ കാണുന്നതിന് മോണിക്കയ്ക്കും നിയന്ത്രണങ്ങള്‍ ഉണ്ട്. പിരിഞ്ഞ് ഇരിയ്ക്കുന്നത് വേദനാജനകമാണെന്നാണ് ഇരുവരുടേയും അഭിപ്രായം.