ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന് കോവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ടുകള്‍. ലങ്കന്‍ പര്യടനത്തിലുള്ള ടീമില്‍ കോവിഡ് പോസിറ്റീവാകുന്ന രണ്ടാമത്തെ താരമാണ് ധവാന്‍. നേരത്തെ ഇന്ത്യന്‍ താരം ക്രുണാല്‍ പാണ്ഡ്യയ്ക്കും കോവിഡ് പോസിറ്റീവായിരുന്നു.

ധവാന്റെ കാര്യത്തില്‍ ഇതുവരെ ബി.സി.സി.ഐയുടെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ക്രുണാലുമായി സമ്പര്‍ക്കമുണ്ടായിരുന്നതിനാല്‍ താരം ഐസലേക്ഷനിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ട്വിറ്ററില്‍ ഇത് സംബന്ധിച്ച ചര്‍ച്ച പൊടിപൊടിക്കുകയാണ്. ധവാന്‍ ഐസലേഷനിലാണെന്നും ധവാന് പകരം ആര് ക്യാപ്റ്റനാകണമെന്നുമാണ് ട്വിറ്ററിലെ ചൂടുള്ള ചര്‍ച്ച.

  ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവം; സവിതയുടെ കഴുത്തിൽ കാമുകൻ ചാർത്തിയ താലി, തെളിവ് പുറത്ത് വിട്ട് കുടുംബം

ധവാന് പകരം നായകനായി മലയാളി താരം സഞ്ജു സാംസണോ, വൈസ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാറോ എത്തണമെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ച് സാഹചര്യത്തില്‍ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന രണ്ടാം ടി20 മത്സരം ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു.