ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് പറന്നുയർന്ന ഉടനെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതായാണ് പുറത്തുവന്നിരിക്കുന്ന വിവരം. വിമാനത്തിൽ 56 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ ഒരു നവജാത ശിശുവും ഉൾപ്പെടുന്നു. അപകടത്തിൽപ്പെട്ട വിമാനം പശ്ചിമ കലിമന്തൻ പ്രവിശ്യയിലെ പോണ്ടിയാനാക്കിലേക്കാണ് യാത്ര പുറപ്പെട്ടത്.

വിവരങ്ങൾക്കായി കാത്തിരിക്കുന്ന യാത്രക്കാരുടെ ബന്ധുക്കൾ

27 വർഷം പഴക്കമുള്ള ബോയിങ് 737 – 500 വിമാനം 3000 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് വന്നാണ് റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. സ്‌ഫോടനത്തിന് സമാനമായ ദൃശ്യങ്ങൾ കണ്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനം അപ്രത്യക്ഷമായതിന് സമീപത്തുള്ള ദ്വീപിലെ നിവാസികൾ വിമാനത്തിൻറെ അവശിഷ്ടങ്ങൾ എന്ന് കരുതപ്പെടുന്ന വസ്തുക്കൾ കടലിൽ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ട്. വിമാനത്തിനായുള്ള തിരിച്ചു നടന്നുവരികയാണെന്നും രക്ഷാപ്രവർത്തനത്തിന് എല്ലാം സജ്ജമാണെന്നും ഇന്തോനേഷ്യൻ ഗതാഗത മന്ത്രാലയം അറിയിച്ചു.