മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നായകന്‍, സഹനടന്‍, കോമഡി തുടങ്ങി എല്ലാ വേഷങ്ങളിലും താരത്തിന്റെ കൈകളില്‍ ഭദ്രമാണ്. കോളജ് അധ്യാപകനായിരുന്ന ജഗദീഷ് അഭിനയത്തോടുള്ള ഇഷ്ടത്തെ തുടര്‍ന്നാണ് സിനിമയില്‍ എത്തുന്നത്. ഇപ്പോള്‍ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമാണ് നടന്‍.

ജഗദീഷിന്റെ സിനിമ ജീവിതം പ്രേക്ഷകര്‍ക്ക് അറിയാമെങ്കിലും കുടുംബ ജീവിതം അത്ര പരിചയമല്ല. പൊതു വേദികളിലോ പുരസ്‌കാരദാന ചടങ്ങുകളിലോ ഭാര്യയും മക്കളും അധികം എത്താറില്ല. ഇപ്പോള്‍ ഭാര്യ എന്തുകൊണ്ട് പൊതുവേദികളില്‍ എത്തുന്നില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജഗദീഷ്. താരം അവതാരകനായി എത്തുന്ന പടം തരും പണം എന്ന പരിപാടിയിലാണ് ജഗദീഷ് ഇക്കാര്യം പറഞ്ഞത്.

വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ എപ്പിസോഡില്‍ ദേവിക നമ്പ്യാരും വിജയ് മാധവും ആയിരുന്നു മത്സാര്‍ത്ഥികള്‍ ആയി എത്തിയത്. ഷോയുടെ ഇടയില്‍ വച്ചാണ് തന്റെ ഭാര്യ രമ ഒരിക്കലും പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാത്തതിന്റെ കാരണം ജഗദീഷ് വെളിപ്പെടുത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും, പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ, അത്രത്തോളം അതില്‍ നിന്ന് മുഖം തിരിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് എന്റെ ഭാര്യ രമ. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ രമ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും സ്പഷ്യല്‍ അഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍സ് സമീപിച്ചാലും രമ തയ്യാറാവാത്തത് കാരണം ആണ് അത്തരം ഫോട്ടോകള്‍ പോലും പുറത്ത് വരാത്തത്. സോഷ്യല്‍ മീഡിയയില്‍ രമയുടെ ഫോട്ടോ പങ്കുവയ്ക്കുന്നതും രമയ്ക്ക് ഇഷ്ടമല്ല.

ഞങ്ങള്‍ രണ്ട് പേരും രണ്ട് എതിര്‍ ദിശയില്‍ സഞ്ചരിക്കുന്ന ആള്‍ക്കാരാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടയിലുള്ള യോജിപ്പാണ് ഞങ്ങളുടെ വിജയം. രമെ കുറിച്ച് ചോദിച്ചാല്‍, എന്റെ രണ്ട് പെണ്‍കുട്ടികളും ഇന്ന് പഠിച്ച് ഡോക്ടേര്‍സ് ആയിട്ടുണ്ട് എങ്കില്‍ അതിന്റെ ഫുള്‍ ക്രഡിറ്റും അവള്‍ക്ക് ഉള്ളതാണ്- ജഗദീഷ് പറഞ്ഞു.