മലയാള സിനിമയിലെ ആദ്യ ഒടിടി റിലീസ് എന്ന ഖ്യാതി സ്വന്തമാക്കി ചരിത്രം എഴുതിയിരിക്കുകയാണ് വിജയ് ബാബു ചിത്രം സൂഫിയും സുജാതയും. എല്ലാ സിനിമയ്ക്കും ഒരു നിയോഗമുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അതാണ് ഈ സിനിമയ്ക്കും സംഭവിച്ചതെന്നും നടൻ ജയസൂര്യ പറഞ്ഞു.

അതോടൊപ്പം പുതിയ കഥകളോടുളള തന്റെ സമീപനവും അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. കഥയുമായി തന്റെയടുത്ത് വരുന്ന ഒരാളോടും അതു മോശമാണെന്ന് ഒരിക്കലും പറയില്ലെന്ന് നടൻ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊണ്ടു വരുന്നയാൾക്ക് അത് നല്ലതായിരിക്കുമ‌ല്ലോ.‍‌ ഒരു തുണിക്കടയിൽ കയറിയാൽ അവിടെ പല ഷർട്ടുകൾ കാണും.

എന്നാൽ എല്ലാം നമുക്ക് ചേരില്ല. നമുക്ക് ഇണങ്ങുന്ന, ഇഷ്ടപ്പെടുന്ന ഷർട്ടുകൾ കാണും. അല്ലാത്തവയും കാണും. അതിനർത്ഥം നമുക്ക് ഇഷ്ടപ്പെടാത്തത് മോശമാണ് എന്നാണോ? അല്ല. അദ്ദേഹം കൂട്ടിച്ചേർത്തു.