പ്രതിമാസ പ്ലാനുകള്‍ക്ക് ഇനി 189 രൂപ മുതല്‍ 449 രൂപവരെ നല്‍കണം. നിലവില്‍ 155 രൂപ മുതല്‍ 399 രൂപവരെയായിരുന്നു നിരക്ക്. ദ്വൈമാസ പ്ലാനുകള്‍ക്കാകാട്ടെ 579 രൂപ മുതല്‍ 629 രൂപവരെയും നല്‍കണം. മൂന്ന് മാസ പ്ലാനുകള്‍ക്ക് 477 രൂപ മുതല്‍ 1,199 രൂപവരെയാണ് നിരക്ക്. വാര്‍ഷിക പ്ലാനുകള്‍ക്കാകട്ടെ 1,899 രൂപ മുതല്‍ 3,599 രൂപവരെയും.

84 ദിവസ കാലയളവില്‍ പ്രതിദിനം 1.5 ജി.ബി ഡാറ്റ ലഭിച്ചിരുന്ന പ്ലാനിന്റെ താരിഫ് 666 രൂപയില്‍നിന്ന് 799 രൂപയാക്കി. താരതമ്യേന കുറഞ്ഞ താരിഫായിരുന്ന 395 രുപയുടേത് 479 രൂപയായും വര്‍ധിപ്പിച്ചു. ഈ പ്ലാന് 84 ദിവസം കാലാവധിയും മൊത്തം ആറ് ജി.ബി ഡാറ്റയുമാണ് നല്‍കിയിരുന്നത്. ഏറ്റവും കുറഞ്ഞ റീച്ചാര്‍ജ് 15 രൂപയില്‍നിന്ന് 19 രൂപയിലേക്ക് ഉയര്‍ത്തി. 75 ജി.ബി.യുടെ പോസ്റ്റ്പെയ്ഡ് ഡേറ്റ പ്ലാന്‍ 399 രൂപയില്‍നിന്ന് 449 രൂപയായി വര്‍ധിപ്പിച്ചു. നിരക്കു വര്‍ധന ജൂലായ് മൂന്നിന് പ്രാബല്യത്തിലാകും.