ബ്രിട്ടനിലെ സംഗീത പ്രേമികളുടെ ആരാധനാപാത്രമായിരുന്ന ജോ ലോങ്തോർൺ ക്യാൻസർ ബാധിതനായിട്ടാണ് മരിച്ചത് . ടിവി യിലൂടെയും ബ്രിട്ടന് അകത്തും പുറത്തുമുള്ള മറ്റ് സംഗീതപരിപാടികളിലൂടെയും ജോ ലോങ്തോർണറിന് വിപുലമായ ഒരു ആരാധകവൃന്ദം ഉണ്ടായിരുന്നു . 1969 ൽ തൻെറ 16 -) 0 വയസ്സ് തികയുന്നതിനു മുൻപു തന്നെ ഐ ടിവി സീരിസ് ഷോ ടൈമിൽ അദ്ദേഹം പതിവായി പ്രത്യക്ഷപ്പെട്ടിരുന്നു . 1989 ൽ തൻെറ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ അദ്ദേഹം രക്തർബുദ ബാധിതനായി കണ്ടെത്തി . “എല്ലാ സൗഭാഗ്യങ്ങളുടെയും കൊടുമുടിയിൽ നിൽക്കുമ്പോൾ നമ്മൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന പദം അല്ല ക്യാൻസർ . എൻെറ മുന്നിൽ 2 വഴികൾ ഉണ്ടായിരുന്നു . രോഗത്തിനു കീഴ്പ്പെടുകയോ യുദ്ധം ചെയ്യുകയോ എന്നുള്ളത് . ഞാൻ രണ്ടാമത്തേത് തിരഞ്ഞെടുത്തു “. ലോങ്തോർണരുടെ ഈ വാക്കുകൾ അനേകം ക്യാൻസർ ബാധിതർക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകി .

90 കളിൽ രക്താർബുദം കണ്ടെത്തിയിട്ടും ലോങ്തോർണർ നിരവധി ആൽബങ്ങൾ പുറത്തിറക്കി . 2005 ൽ അസ്ഥിമജ്ജ മാറ്റി വയ്ക്കലിനുശേഷവും അദ്ദേഹം തൻെറ കലാ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരുന്നു . സമൂഹത്തിലും തൻെറ പ്രവൃത്തിമേഖലകളിലും സ്വാധീനം ചെലുത്തുന്ന വ്യക്തികൾക്കു നൽകുന്ന എം ബി ഇ അവാർഡ് അദ്ദേഹത്തിന് 2012 ൽ ലഭിച്ചു.