ബാലതാരമായി മലയാള സിനിമയിലെത്തിയ ജോമോൾ ജയറാം നായകനായ സ്‌നേഹത്തിലൂടെ നായികാവേഷങ്ങളിലേക്ക് കാലെടുത്ത് വെക്കുന്നത്. എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെ മികച്ച നടിയായി. നിറം, ദീപസ്തംഭം മഹാശ്ചര്യം, മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം എന്നീ ചിത്രങ്ങളിലൂടെയാണ് ജോമോൾ മലയാളികൾക്കു പ്രിയങ്കരിയായി മാറിയത്. വാഹശേഷം സിനിമകളിൽ സജീവമല്ലാതായെങ്കിലും ടെലിവിഷൻ സീരിയലുകളിലൂടെ നടി മിനിസ്ക്രീനിൽ സജ്ജീവമാണ്. 2002 ലാണ് ജോമോൾ വിവാഹം കഴിക്കുന്നത്. ചന്ദ്രശേഖര പിള്ള ആണ് ജോമോളുടെ ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഇരുവർക്കും രണ്ട് മക്കളുമുണ്ട്.
ഇപ്പോളിതാ തന്റെ നല്ല ഗുണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ജോമോൾ, ഗോസിപ്പുകൾക്ക് ഒന്നും അധികം കാത് കൊടുക്കാത്ത ആളാണ് താൻ. മാത്രമല്ല, തന്നോട് ആരെങ്കിലും ഒരു രഹസ്യം പറഞ്ഞാൽ, അതൊരിക്കലും മൂന്നാമതൊരാൾ അറിയില്ല. ഭർത്താവിനോട് ആണെങ്കിലും പറയില്ല. അത്രയധികം വാക്കിന് വില കൊടുക്കുന്ന ആളാണ് താൻ. മറ്റൊരു കാര്യം ക്ഷമയാണ്. നല്ല രീതിയിൽ ക്ഷമ ഉള്ള ആളാണ് ഞാൻ. ആ ക്ഷമ നഷ്ടപ്പെട്ടാൽ കുറച്ച് നേരം സയലന്റ് ആയിരിയ്ക്കും. അത് കഴിഞ്ഞാൽ പൊട്ടിത്തെറിക്കും. എന്നാൽ ചില സന്ദർഭങ്ങളിൽ ക്ഷമിച്ച് നിൽക്കാനും സയലന്റ് ആയിരിക്കാനും പറ്റില്ല, ഒറ്റയടിയ്ക്ക് പൊട്ടിത്തെറിച്ചേക്കും. അങ്ങനെ ഒരു സംഭവം ലുലുമാളിൽ വച്ച് ഉണ്ടായിട്ടുണ്ട്
ഭർത്താവിനും മക്കൾക്കും അമ്മയ്ക്കും ഒപ്പം ലുലുമാളിൽ സിനിമ കാണാൻ പോയതായിരുന്നു ഞാൻ. മുന്നിലൂടെ വന്ന മൂന്ന് പേരിൽ ഒരുത്തൻ എന്നെ അനാവശ്യമായി ഒന്ന് തട്ടിയിട്ട് അങ്ങ് പോയി. അപ്പോൾ എനിക്ക് എന്താണ് തോന്നിയത് എന്ന് എനിക്ക് അറിയില്ല, ഞാൻ തന്നെയാണോ പ്രതികരിച്ചത് എന്നും അറിയില്ല, തട്ടിയിട്ട് പോയ ആളുടെ മുന്നിൽ പോയി നിന്ന് ഞാൻ അലറി. ഒറ്റ സെക്കന്റ് ലുലുമാളിന്റെ രണ്ട് ഫ്‌ളോർ സയലന്റ് ആയി.
അയാൾ മനപൂർവ്വം തെറ്റ് ചെയ്തത് ആയിരുന്നില്ല എങ്കിൽ ഒരിക്കലും എന്നോട് ക്ഷമ പറയില്ലായിരുന്നു. എന്താണ് കാണിച്ചത് എന്ന് ചോദിച്ചപ്പോൾ, സോറി മാഡം ഇനി ചെയ്യില്ല എന്ന് പറഞ്ഞ് അയാൾ കൈ കൂപ്പി. ആ അനുഭവം ഞാൻ ഒരിക്കലും മറക്കില്ല. അങ്ങനെ ഒരു പൊതു സ്ഥലത്ത് വച്ച് ഞാൻ ഒച്ച വച്ചപ്പോൾ എന്റെ മക്കളും ഒന്ന് ഞെട്ടി
Leave a Reply