ക്രൊയേഷ്യയ്ക്കെതിരായ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത സാംപോളി ആരെയൊക്കെ ആദ്യ ഇലവനില്‍ ഇറക്കുമെന്നും കണ്ടറിയണം. ആശങ്കയിലാണ് അര്‍ജന്റീന ആരാധകര്‍.ഇനിയും കൃത്യമായ ടീം കോമ്പിനേഷന്‍ ഐസ്‍ലന്‍ഡിനെതിരെ ഹോര്‍ഗെ സാംപോളി പരീക്ഷിച്ചത് 4 ഡിഫന്‍ഡര്‍മാരുള്ള 4–2–3–1 ശൈലി. മൂന്ന് ഡിഫന്‍ഡര്‍മാരെ മാത്രം പിന്നില്‍ നിര്‍ത്തി ഹൈപ്രസിങ് ഗെയിം കളിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന സാംപോളി ക്രൊയേഷ്യയ്ക്കെതിരെ ഫോര്‍മേഷന്‍ മാറ്റി. 3 –4–3 ശൈലിയില്‍ തന്ത്രം മെനഞ്ഞു സാംപോളി. എന്നാല്‍ അര്‍ജന്റീന ടീമിന് ഈ മൂന്ന് ഡിഫന്‍ഡര്‍ മന്ത്രം വശമില്ലെന്നും വഴങ്ങില്ലെന്നും ക്രൊയേഷ്യയ്ക്കെതിരായ പോരാട്ടത്തില്‍ വ്യക്തമായി. വിങ്ങുകള്‍ തുറന്നിട്ടതു വഴി ക്രൊയേഷ്യ ഇരച്ചു കയറാന്‍ തുടങ്ങിയതോടെ മഷരാനോയ്ക്ക് സ്വാഭാവികമായി പിന്നിലേക്ക് മാറേണ്ടി വന്നു. അങ്ങനെ വന്നപ്പോള്‍ മധ്യനിരയുണ്ടായില്ല അര്‍ജന്റീനയ്ക്ക്. കളിച്ചത് അഞ്ച് ഡിഫന്‍ഡര്‍മാരും അഞ്ച് മുന്നേറ്റക്കാരും. സ്പാനിഷ് മിഡ്ഫീല്‍ഡ് ജനറല്‍ ഇനിയെസ്റ്റയുടെ നിരീക്ഷണമാണിത്.

സാംപോളിക്ക് പക്ഷെ ഇക്കാര്യം മനസിലായോ എന്ന് ഇന്നത്തെ ടീം പ്രഖ്യാപനത്തില്‍ മാത്രമെ വ്യക്തമാവൂ.. ഇനി ടീം സിലക്ഷനിലുമുണ്ട് ആശങ്കകള്‍.. മൗറോ ഇക്കാര്‍ഡിയെ 23 അംഗ സംഘത്തില്‍ നിന്നൊഴിവാക്കിയത് മുതലുള്ള ആക്ഷേപമാണ്. ഐസ്‌ലന്‍ഡിനെതിരെ ഗോള്‍ നേടിയ സെര്‍ജിയോ അഗ്യൂറോയെ ക്രൊയേഷ്യയ്ക്കെതിരെ ഒഴിവാക്കിയത് മറ്റൊന്ന്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡിബാല, എവര്‍ ബനേഗ, ഡി മരിയ എന്നിവരെ നേരാംവണ്ണം ഉപയോഗിക്കാന്‍ സാംപോളിക്ക് കഴിഞ്ഞിട്ടുമില്ല. റോഹോ, ബിഗ്ലിയ എന്നിവര്‍ക്ക് പകരം ക്രൊയേഷ്യയ്ക്കെതിരെ അണിനിരത്തിയ മെര്‍ക്കാഡോയും അക്യുനയും വേണ്ട ഗുണം ചെയ്തുമില്ല. കൃത്യമായൊരുെ ഫോര്‍മേഷനും കോമ്പിനേഷനും സാംപോളിക്ക് കണ്ടെത്താനായില്ലെങ്കില്‍ മറഡോണ സൂചിപ്പിച്ചതു പോലെ അര്‍ജന്റീനയിലേക്ക് തിരികെ ചെല്ലേണ്ടി വരില്ല