ബിർമിങ്ഹാം: സമൂഹത്തിന്റെ അടിസ്ഥാന ഘടകം കുടുംബമാണ്. വാസ്തവത്തില്‍ ഭൂമിയിലെ പറുദീസ തന്നെയാണ് കുടുംബങ്ങള്‍. ഒത്തിരി സ്‌നേഹത്തിലും സന്തോഷത്തിലും സമാധാനത്തിലും ജീവിച്ച് കുടുംബം എങ്ങനെ സ്വര്‍ഗമാക്കാം എന്ന് ജോയിയും എൽസിയും മക്കൾക്ക് കാണിച്ചുകൊടുത്തു. അതെ ഇവർ വിവാഹത്തിന്റെ  ഇരുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാക്കുന്ന മലയാളി ദമ്പതികൾ…   നാമൊക്കെ ഇന്ന് യൂറോപ്യന്‍ രാജ്യങ്ങളിലും സുസ്ഥിതിയില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ മൂലകാരണം മാതൃകകളായി ജീവിച്ച നമ്മുടെ പൂര്‍വികരാണ്. സ്വന്തമായി ജീവിക്കാന്‍ മറന്നുപോയവര്‍. അവര്‍ പലതും സഹിച്ചതും ക്ഷമിച്ചതും കണ്ടില്ലായെന്ന് വച്ചതും കുടുംബസമാധാനത്തിന് വേണ്ടിയായിരുന്നു, മക്കള്‍ക്കുവേണ്ടിയായിരുന്നു. ഇത് മനസിലാക്കിയവർ ജോയിയും എൽസിയും… ജീവിത വിജയത്തിന്റെ അടിസ്ഥാനം..

മരണം വേര്‍പെടുത്തുംവരെ രോഗത്തിലും സുഖത്തിലും ദുഃഖത്തിലും സന്തോഷത്തിലും ഒരുമിച്ച് ജീവിച്ചുകൊള്ളാമെന്ന് ബലിവേദിയില്‍ നിന്നുകൊണ്ട് സത്യം ചെയ്തവരാണ് ദമ്പതികള്‍. പരസ്പരം സ്‌നേഹിക്കേണ്ടവരാണ്. പരസ്പരം പ്രാര്‍ത്ഥിക്കേണ്ടവരാണ്. സമൂഹത്തില്‍ വന്നിട്ടുള്ള മാറ്റവും ദൈവത്തില്‍ നിന്നുള്ള അകന്നുപോക്കുമാണ് ഇന്ന് കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളി. ദൈവത്തോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍ എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച് മുന്നേറാന്‍ നമുക്ക്  സാധിക്കുന്നു എന്ന കാര്യം ജോയിച്ചേട്ടനും എൽസി ചേച്ചിയും മക്കൾക്കായി കാണിച്ചുകൊടുത്തു.

വിവാഹത്തിലൂടെ ഒരു മനസും ഒരു ശരീരവുമായിത്തീരുന്ന പുരുഷനും സ്ത്രീയും പരസ്പരം മത്സരിക്കേണ്ടവരല്ല എന്ന സത്യം മനസിലാക്കിയപ്പോൾ  ഇരുവരും തങ്ങൾ ആയിരിക്കുന്ന സമൂഹത്തിന് തനതായ സംഭാവനകള്‍ നല്‍കാനുള്ളവരാണ് എന്ന ചിന്ത.. ഇവർ ഒരുമിച്ചുള്ള 25 വർഷങ്ങൾ ഇന്നലെ എന്നപോലെ ആയിത്തീന്നു. കുടുംബത്തില്‍ ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ പ്രവര്‍ത്തന മേഖലകള്‍ നിസാരമായി കാണാതെ തുല്യപ്രാധാന്യത്തോടെ വീക്ഷിക്കുമ്പോൾ കുടുംബത്തിൽ ഇമ്പമുണ്ടാകുന്നു ആ ഇമ്പം മക്കളിലേക്ക് പകരുന്നു. യൂറോപ്പിൽ താമസിക്കുമ്പോൾ കുട്ടികൾക്കുള്ള വിഷമതകളെ ഇല്ലാതാക്കുവാനും മാതൃക ആകാനും സാധിച്ചവർ…

ഒരിക്കല്‍ ഒരു കുരുടന്‍ എങ്ങനെയോ ഒരു വനത്തില്‍ അകപ്പെട്ടു. പരിഭ്രാന്തനായി അവന്‍ ആ വനത്തിലൂടെ തപ്പിത്തടഞ്ഞ് നടക്കുമ്പോള്‍ എവിടെനിന്നോ ഒരു നിലവിളി കേട്ടു. ആ രോദനം ഒരു മുടന്തന്റേതായിരുന്നു. മുടന്തനെ കുരുടന്‍ തോളിലേറ്റി. തോളിലിരുന്നുകൊണ്ട് മുടന്തന്‍ കുരുടന് വഴി പറഞ്ഞുകൊടുത്തു. അങ്ങനെ അവര്‍ രണ്ടുപേരും രക്ഷപ്പെട്ടു. ഇതുപോലെ പരസ്പര സഹകരണത്തോടെ, ഒരാളുടെ ബലഹീനതയില്‍ മറ്റേയാള്‍ ശക്തി നല്‍കികൊണ്ട് ദമ്പതികള്‍ കുടുംബജീവിതത്തില്‍ മുന്നേറുമ്പോൾ കാണുന്നത് കുടുംബത്തിന്റെ പൂർണ്ണതയാണ്. എല്ലാം തികഞ്ഞവരായി ഈ ലോകത്തില്‍ ആരുമില്ല. പരസ്പരം കുറവുകള്‍ നികത്തുക. അങ്ങനെ ഭര്‍ത്താവ് ഭാര്യയിലും ഭാര്യ ഭര്‍ത്താവിലും പൂര്‍ണത കണ്ടെത്തുക. ലോകവും ലോകത്തിലേക്ക് പിറന്നു വീഴുന്ന ഓരോ മനുഷ്യനും അപൂര്‍ണതകള്‍ നിറഞ്ഞവരാണ്. പൂര്‍ണത ദൈവത്തിനുമാത്രം അവകാശപ്പെട്ടതാണ്. ഈ അവസരത്തിൽ വിവാഹത്തിന്റെ  ഇരുപത്തഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ഇവർക്ക് സ്‌ട്രെച് ഫോർഡ് മാസ് സെന്ററിന്റെയും, ബിർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെയും (ബി സി എം സി)  എന്നിവരുടെയും വിവാഹ ആശംസകളോടൊപ്പം മലയാളംയുകെയുടെയും ഒരായിരം ആശംസകൾ നേരുന്നുകൊള്ളുന്നു… ജോയൽ, എൽബർട്ട്, അൻസിൽ എന്നിവർ മക്കൾ…