മിഷേൽ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് പോലിസ് കസ്റ്റഡിയില്‍ ഉള്ള പ്രതി ക്രോണിനെ എന്ത് വിലകൊടുത്തും രക്ഷപ്പെടുത്തുമെന്ന് പറഞ്ഞുകൊണ്ട് ഒരു യുവാവ് .തൻറെ ഫെയ്‌സ് ബുക്ക് അകൗണ്ടിലൂടെയാണ് യുവാവ് മിഷേലിൻറെ നീതിക്കുവേണ്ടി പ്രവർത്തിക്കുന്നവരെ വെല്ലുവിളിക്കും വിധത്തിലുള്ള ലൈവ് വീഡിയോകൾ പ്രചരിപ്പിച്ചിരിക്കുന്നത്.
ഞങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം മിഷേലിനെ പീഡിപ്പിച്ച പയ്യനെ സുഖമായിട്ട് പുറത്തിറക്കുമെന്ന് വീഡിയോയില്‍ പറയുന്നു.ജസ്റ്റിസ് ഫോര്‍ ക്രോണിന്‍ എന്ന ഹാഷ്ടാഗും ഇട്ടുകൊണ്ടാണ് ഇയാൾ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ആൽബിച്ചൻ മുരിങ്ങയിൽ എന്ന പേരിലുള്ള അകൗണ്ടിലൂടെയാണ് വീഡിയോ പ്രചരിപ്പിച്ചത്.മനുഷ്യാവകാശ പ്രവര്‍ത്തകനെന്നാണ് ഇയാളുടെ പ്രൊഫൈലില്‍ ഉള്ളത്. മാത്രമല്ല ഹൈക്കോടതിയില്‍ ക്രിമിനല്‍ അഭിഭാഷകനെന്നും കാണാം. ഇയാള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്നത്.