ഇനിയാണ് ദിലീപിനും കാവ്യയ്ക്കും കണ്ടകശനി ആരംഭിക്കുന്നതെന്ന് ജ്യോതിഷി. ഗ്രഹനില പ്രകാരം ഒക്ടോബര്‍ 26 മുതല്‍ ദിലീപിനും കാവ്യമാധവനും കണ്ടക ശനി ആരംഭിക്കുകയാണെന്ന് ജ്യോതിഷി ഷൈജു പറയുന്നു. ധനുരാശിയുടെ പതിനൊന്നാം ഭാവത്തില്‍ വ്യാഴം വന്ന് നില്‍ക്കുന്നതിനാല്‍ മൂന്നാം തിയതി ദിലീപിന് അനുകൂലമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അന്ന് ദിലീപിന് ജാമ്യം ലഭിക്കുമെന്ന് പ്രവചിച്ചതിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കണ്ടകശനി ആരംഭിച്ചാല്‍ കഠിനമായ ദിവസങ്ങളാകും ദിലീപിന്റേയും കാവ്യമാധവന്റേയും ജീവിതത്തില്‍ ഉണ്ടാകുകയെന്നും ജ്യോതിഷി പ്രവചിക്കുന്നു. ദേവിയുടെ അനുഗ്രഹമുള്ള കുടുംബമാണ് ദിലീപിന്റേത്. സിനിമാരംഗത്തു നിന്നും വ്യക്തിജീവിതത്തിലും ലഭിച്ച വാക്ശാപവും ശത്രുദോഷവും കഠിനമായി ആ കുടുംബത്തെ പിന്തുടരുന്നുണ്ടെന്നും ജ്യോതിഷി പറയുന്നു.

ധനുരാശിയില്‍ പൂരാടം നക്ഷത്രത്തില്‍ ജനിച്ച ദിലീപിന് ഇപ്പോള്‍ രാഹു ദശയുടെ അവസാന കാലമാണ്. അതായത്, ഏഴര ശനിയുടെ മൂര്‍ദ്ധന്യാവസ്ഥയിലാണ് ഇപ്പോള്‍. ഒക്ടോബര്‍ 25 വരെ ഏഴര ശനിയും 26 മുതല്‍ (തുലാം 9 ന് ലഘ്‌നത്തിലേക്ക് ശനി മാറും) കണ്ടകശനിയും ആരംഭിക്കും. അതാണ് ജാമ്യം ലഭിക്കാന്‍ ഒരു കാരണമായതും.

മിഥുനരാശിയില്‍ തിരുവാതിര നക്ഷത്രത്തിലാണ് കാവ്യമാധവന്റെ ജനനം. തുലാം 9 ന് തന്നെയാണ് കാവ്യയുടെ ജാതകത്തിലും കണ്ടകശനി ആരംഭിക്കുന്നത്. സമാനമായ ജാതകനിലയാണ് ഇരുവര്‍ക്കുമുള്ളതെന്നതും ശ്രദ്ധേയമാണ്. മാര്‍ച്ച് മാസത്തിന് ശേഷമുള്ള രണ്ട് വര്‍ഷം കാരാഗൃഹ വാസം അടക്കം അനുഭവിക്കാന്‍ ദിലീപിന്റെ ജാതകവശാല്‍ യോഗമുണ്ട്. കാവ്യയ്ക്കും സമാനമായ യോഗമാണ് ഈ കാലങ്ങളില്‍ ഉണ്ടാവുക.

താമസിക്കുന്ന വീടിന് വാസ്തു സംബന്ധമായ ദോഷങ്ങളുണ്ട്. പ്ലാനില്‍ വളരെ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ വാസ്തു ദോഷം മാറ്റിയെടുക്കാം. അച്ഛന്റെ തറവാടുമായി ബന്ധപ്പെട്ട ദോഷങ്ങളും ദിലീപിനെ വേട്ടയാടുന്നു. ഇത് ദിലീപുമായി സംബന്ധിക്കുന്ന എല്ലാവരേയും ഈ ദോഷങ്ങള്‍ ബാധിക്കുന്നു. കാവ്യ മാധവനും സമാനമായ വാക് ശാപ ദോഷങ്ങളുണ്ട്.

ശനിപ്പിഴയ്ക്ക് ശേഷം വ്യാഴദശ തുടങ്ങുന്ന സമയം ഇരുവര്‍ക്കും അനുകൂലമായി വരുന്ന സമയമാണ് (രണ്ടര വര്‍ഷത്തിന് ശേഷം). അടുത്ത സുഹൃത്തുക്കളെന്ന് ദിലീപ് കരുതുന്ന സിനിമ രംഗത്തെ ആളുകളില്‍ നിന്ന് ചതിയില്‍ പെടാനുള്ള സാധ്യതയുണ്ട്. ഇവരില്‍ നിന്നാണ് ശത്രുദോഷത്തിനുള്ള ഏറിയ സാധ്യതയും.

ദേവീ അനുഗ്രഹം കുടുംബത്തില്‍ വര്‍ദ്ധിപ്പിക്കുക മാത്രമാണ് ഏക പരിഹാരം. ശിവക്ഷേത്രങ്ങളില്‍ പോകുന്നതും ഉചിതമാണ്. ദിലീപുമായി ബന്ധപ്പെട്ട് വളരെ വ്യക്തിപരമായ ചില കാര്യങ്ങള്‍ കൂടിയുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ സ്വകാര്യത മാനിച്ച് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാന്‍ സാധിക്കില്ലെന്നും കര്‍ണ്ണാടകയിലും വടക്കന്‍ മലബാറിലും പ്രശസ്തനായ ജ്യോതിഷി ഷൈജു എം ഗോപാലകൃഷ്ണന്‍ (ഷൈജു എംകെ) പറഞ്ഞു.

Read more.. ബൈബിൾ വായന ദിലീപിന്റെ ആത്മവിശ്വസം കൂട്ടിയോ ? ആലുവ പള്ളിയിലെത്തിയ ദിലീപ് തിരു: സ്വരൂപത്തിന് മുന്നില്‍ മെഴുകുതിരി കത്തിച്ചും, മുഴുവന്‍ കുര്‍ബാനയില്‍ പങ്കെടുത്തും മടക്കം