വക്കച്ചന്‍ കൊട്ടാരം.
കലാകേരളം ഗ്ലാസ്‌ഗോയുടെ അക്ഷര കേരളം എന്ന സ്വപ്ന പദ്ധതിക്ക് 4/6/17 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഈസ്റ്റ്കില്‍ ബ്രൈഡ് ഔവര്ഡ ലേഡി ഓഫ് ലൂര്‍ദ് ഹാളില്‍ തുടക്കമായി. ഒന്നര പതിറ്റാണ്ട് പിന്നിടുന്ന മലയാളി പ്രവാസ സമൂഹം നടത്തിയ ഏറ്റവും വ്യത്യസ്തമായ ഒരു തുടക്കം എന്ന് ഇതിനെ വിശേഷിപ്പിക്കാം. പാരമ്പര്യമായി കൈമുതലായ ഒരു സംസ്‌കാരവും പൗരസ്ത്യമായ മറ്റൊരു സംസ്‌കാരവും ഒരേ പോലെ കോര്‍ത്തിണക്കി കൊണ്ടുപോകേണ്ടി വരുമ്പോള്‍ മാതാപിതാക്കളും അതിലേറെ പുതുതലമുറയും അഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്‌നങ്ങള്‍ ഒരു തുറന്ന ചര്‍ച്ചക്ക് വേദിയായപ്പോള്‍ സമീപ ഭാവിയില്‍ മലയാളി സമൂഹം നേരിട്ടേക്കാവുന്ന വലിയൊരു ആശയസംഘര്‍ഷത്തിന്റെ മതില്‍ക്കെട്ട് ഇല്ലാതെയാവുകയായിരുന്നു.
തികഞ്ഞ ആത്മവിശ്വാസത്തോടെ പുതു തലമുറ ഡിബേറ്റിന് നേതൃത്വം നല്‍കിയപ്പോള്‍ എന്നും ചര്‍ച്ചക്ക് വിധേയമാകേണ്ടതും എന്നാല്‍ ഇതുവരെ ചര്‍ച്ച ചെയ്യപ്പെടാതെ പോയതുമായ സുപ്രധാന വിഷയങ്ങള്‍ ഒന്നൊന്നായി അവതരിപ്പിക്കപ്പെടുകയും അവ എങ്ങനെ പരിഹരിക്കാമെന്ന് ഒന്നിച്ച് ആലോചിക്കുകയും ചെയ്തു. ഇത്തരം ചര്‍ച്ചകള്‍ മാസത്തില്‍ ഒരു തവണയെങ്കിലും ഉണ്ടാവണമെന്ന് ഏവരും ഒരുപോലെ അഭിപ്രായപ്പെട്ടു. ചിത്രരചനയുടെ ബാലപാഠങ്ങള്‍ ചെറിയ കുട്ടികള്‍ക്കായി ചിത്രരചനയില്‍ പ്രാവീണ്യം നേടിയ കലാകേരളത്തിന്റെ പ്രിയ പ്രവര്‍ത്തകര്‍ പകര്‍ന്ന് നല്‍കിയപ്പോള്‍ കുട്ടികള്‍ക്ക് അതൊരു വേറിട്ട പാഠമായി മാറി.
അക്ഷര കേരളത്തിന്റെ തുടര്‍ന്നുള്ള സംഗമങ്ങളില്‍ പുതുതലമുറയുടെ നാനാവിധമായ കഴിവുകളെ വികസിപ്പിക്കുന്നതിനും, പ്രോല്‍സാഹിപ്പിക്കുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Leave a Reply