ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ പുതിയ അഭിമുഖം സംസാരവിഷയമാകുന്നു. സിനിമയിലേക്ക് വന്ന സമയത്ത് താന്‍ നേരിടേണ്ടി വന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്ന് പറയുന്നതിനോടൊപ്പം ഹൃത്വിക് റോഷനുമായുള്ള പ്രശ്‌നത്തെക്കുറിച്ചും തുറന്നടിക്കുകയാണ് കങ്കണ. സത്യം പറഞ്ഞാല്‍ നടിമാര്‍ക്ക് നേരിടേണ്ടി വരുന്നത് മോശം അനുഭവങ്ങളാണെന്നും മലയാള നടിക്ക് സംഭവിച്ചത് ഇതിനുദാഹരണമാണെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

‘തന്റെ സ്വകാര്യ ചിത്രങ്ങളും ഇമെയില്‍ സംഭാഷങ്ങളും ഹൃത്വിക് പുറത്തുവിട്ടുവെന്നാണ് കങ്കണയുടെ ആരോപണം. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. ഹൃത്വിക് ഇതെല്ലാം നിരസിച്ചു. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് യാഥാര്‍ത്ഥ്യം തെളിയിക്കാനായില്ല. ഹൃത്വികിന്റെ പിതാവുമായി ഞാന്‍ ഒരു കൂടികാഴ്ച നിശ്ചയിച്ചിരുന്നു പക്ഷെ അത് ഇതുവരെ നടന്നിട്ടില്ല. ഹൃത്വിക് എന്നില്‍ നിന്ന് ഒളിച്ചു നടക്കുകയാണ്. മുഖാമുഖം കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. കേസ് അങ്ങിനെയൊന്നും തീര്‍ന്നിട്ടില്ല. അവര്‍ മാപ്പ് പറയുന്നത് എനിക്ക് കാണണം.

ഞാന്‍ കുറച്ച് കാലം മിണ്ടാതെയിരുന്നു. അവര്‍ എങ്ങിനെ പ്രതികരിക്കും എന്ന് നോക്കി നില്‍ക്കുകയായിരുന്നു. ഞാന്‍ അല്‍പ്പം ഭയപ്പെട്ടു. മലയാള നടിയുടെ സംഭവം തന്നെ ഉദാഹരണം. നടന്റെ ഭാര്യയോട് പരാതി പറഞ്ഞ അവര്‍ക്ക് എന്ത് സംഭവിച്ചു. അവളെ അവര്‍ ക്രൂരമായി പീഡിപ്പിച്ചു. എനിക്കുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ശേഷം അല്‍പ്പം ഭയമുണ്ട്. സ്ത്രീകള്‍ക്ക് പലതും സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഞാന്‍ മാപ്പ് പറയണമെന്നാണ് പലരുടെയും ഉപദേശം. അവര്‍ വലിയ പിടിപാടുള്ളവരാണ് പോലും’-.കങ്കണ പറഞ്ഞു.