ബോളിവുഡില്‍ വിവാദപരമായ പല പ്രസ്താവനകളും നടത്തുന്ന താരമാണ് കങ്കണ റണൗട്ട്. വ്യക്തി ജീവിതത്തെ കുറിച്ചും കങ്കണ യാതൊരു മറയും ഇല്ലാതെ തുറന്നു പറയാറുണ്ട്. കങ്കണയെ കേന്ദ്രകഥാപാത്രമാക്കി തമിഴ് സംവിധായകന്‍ എല്‍ വിജയ് ഒരുക്കുന്ന ജയലളിതയുടെ ബയോപിക്ക് ചിത്രമാണ് തലൈവി. തമിഴിനു പുറമെ ബോളിവുഡിലും ചിത്രം എത്തുന്നുണ്ട്. ജയലളിത ബയോപിക്കിനായി കോടികളാണ് കങ്കണയ്ക്ക് പ്രതിഫലമായി നല്‍കുന്നത്.
തലൈവിക്കായി തന്റെ ശരീര ഭാരം 20 കിലോ കൂട്ടിയെന്ന് പറയുകയാണ് കങ്കണ. ചിത്രത്തിന്റെ ജോലി ഏതാണ്ട് അവസാനിച്ചതോടെ ശരീര ഭാരം പഴയ സ്ഥിതിയിലേക്കു കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് കങ്കണ. ഇതിനായുള്ള ശ്രമം തുടങ്ങിയെന്ന് താരം അറിയിച്ചു. അതിരാവിലെ എഴുന്നേറ്റു നടക്കുകയാണ് പ്രധാനമായും ചെയ്യുന്നതെന്നും അതിന് തനിക്കൊപ്പം ആരൊക്കെയുണ്ടെന്ന് ചോദിച്ച് കങ്കണ ട്വിറ്ററില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു.
ജയലളിതയായി ചിത്രത്തില്‍ കങ്കണ എത്തുമ്പോള്‍ എംജിആര്‍ ആയി അരവിന്ദ് സ്വാമിയാണ് വേഷമിടുന്നത്. പ്രകാശ് രാജ് എം കരുണാനിധിയായി എത്തും. ഷംന കാസിം ആണ് ശശികലയാവുന്നത്. ചിത്രം ഈ വര്‍ഷം തിയറ്ററുകളില്‍ എത്തിക്കാന്‍ നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ കോവിഡ് വ്യാപനം മൂലം റിലീസ് മാറ്റുകയായിരുന്നു.
Leave a Reply