കണ്ണൂർ ചെറുപുഴയിൽ വിദ്യാർഥിനികൾക്കിടയിലേക്ക് വാൻ പാഞ്ഞു കയറി ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു. പെരിങ്ങോം സ്വദേശിനി ദേവനന്ദ രതീഷാണ് മരിച്ചത്. പരുക്കേറ്റ നാല് വിദ്യാർഥിനികളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരീക്ഷ കഴിഞ്ഞ് നടന്നു വരികയായിരുന്ന ചെറുപുഴ സെന്റ് ജോസഫ് ഹയർ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥിനികൾക്കിടയിലേക്കാണ് നിയന്ത്രണം വിട്ട വാൻ പാഞ്ഞുകയറിയത്.
വഴിയരികിൽ നിറുത്തിയിട്ട മറ്റൊരുവാൻ ഇടിച്ച് തെറിപ്പിച്ചശേഷം വിദ്യാർഥിനികളെ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടം വരുത്തിയ വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് ഡ്രൈവർ വളപട്ടണം സ്വദേശി അബ്ദുൾ കരീമിനെ അറസ്റ്റ് ചെയ്തു.
Leave a Reply