സണ്ണി മത്തായി

വാറ്റ്ഫോർഡ്: ഓണാഘോഷത്തോടനുബന്ധിച്ച് കെ.സി.എഫ് വാറ്റ്ഫോർഡ് നടത്തിയ ബാഡ്മിൻറൺ ടൂർണമെൻറിൽ സുനിരാജ്, ജനാർദ്ദനൻ സഖ്യം ജേതാക്കളായി. തോമസ് പാർമിറ്റേർസ് സ്പോർട്സ് സെന്ററിൽ വച്ചു നടന്ന ബാഡ്മിന്റൺ ടൂർണമെൻറിൽ വാറ്റ്ഫോർഡിൽ നിന്നുള്ള പ്രഗത്ഭരായ 15 ടീമുകൾ അണി നിരന്നു. അത്യന്തം വീറും വാശിയും നിറഞ്ഞ മത്സരം കാണികൾക്ക്  ഹരം പകരുന്നതായിരുന്നു. കൃത്യമായ ചിട്ടയോടു കൂടി നടന്ന മത്സരങ്ങൾ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ഫസ്റ്റ് റണ്ണേർസ് അപ്പ്: ലെവിൻ ആൻഡ് ചാൾസ്, സെക്കന്റ് റണ്ണേർസ് അപ്പ്: ജോൺസൺ ആൻഡ് ഡെന്നി, തേർഡ് റണ്ണർസ് അപ്പ്: സബീഷ് ആൻഡ് വാരിയർ.