ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അസാധാരണമായ രീതിയില്‍ തന്നെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വാദ്ര. പ്രധാനമന്ത്രി നരേന്ദ്ര മോദി ആം ആദ്മി പാര്‍ട്ടിക്കെതിരെ ആരോപണം ഉന്നയിക്കുന്നപോലെ റോബര്‍ട്ട് വാദ്രക്കെതിരെ വിരല്‍ ചൂണ്ടിയാല്‍ അദ്ദേഹം മോദിയെ മുഴുവനായി വിഴുങ്ങുമെന്ന കെജ്രിവാളിന്റ പ്രസ്താവനക്ക് എതിരെ ഫേസ്ബുക്കിലൂടെയാണ് വാദ്ര പ്രതികരിച്ചത്.
റോബര്‍ട്ട് വാദ്രയെന്നതാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ഡിക്ഷണറിയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക്. മോദിക്കെതിരെ സംസാരിക്കുന്നതിന് വാദ്ര അദ്ദേഹത്തെ വിഴുങ്ങുമെന്നുള്ള കെജ്രിവാളിന്റ പ്രസ്താവന വിചിത്രമായാണ് തോന്നിയത്.
കെജ്രിവാള് നേരിട്ടെത്തി അദ്ദേഹത്തിന് തനിക്കെതിരെ പറയാനുള്ളത് തുറന്നു വ്യക്തമാക്കാന്‍ ദയവുണ്ടാകണമെന്ന് അപേക്ഷിക്കുകയാണ്. മറ്റുള്ളവരെ തനിക്കെതിരെ ചൊടിപ്പിച്ച് വിടുന്നതിലും നല്ലത് അതാണെന്നും റോബര്‍ട്ട് വാദ്ര ഫേസ്ബുക്കില്‍ കുറിച്ചു. അരവിന്ദ് കെജ്രിവാളിന്റ ഭാവിക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ടാണ് വാദ്ര ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. കോണ്‍ഗ്രസ് ഭരണകാലത്ത്വാദ്ര ഹരിയാനയിലെയും മറ്റും ഭൂമിതട്ടിപ്പ് നടത്തിയതിനെതിരെ കെജ്രിവാള് ശക്തമായി രംഗത്തെത്തിയിരുന്നു.