സ്വന്തം ലേഖകൻ

ഗുജറാത്ത് : ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ചു കൊണ്ട് അഹമ്മദബാദിൽ അരവിന്ദ് കെജ്രിരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും നയിച്ച റോഡ്ഷോയിൽ കടന്നു വന്ന ജനക്കൂട്ടം മോദിയേയും ബിജെപി നേതാക്കളേയും ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. പതിനായിരക്കണക്കിന് ആം ആദ്മികളാണ് ഇന്നത്തെ റോഡ് ഷോയിൽ അണിനിരന്നത്. അഹമ്മാദാബാദ് നഗരം മുഴുവനും ആം ആദ്മി പ്രവർത്തകരെകൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഡെൽഹിയിലെ കെജ്രരിവാളിനേക്കാൾ മോദിയും ബി ജെ പി നേതൃത്വവും ഭയക്കുന്നത്‌ ഗുജറാത്തിൽ കണ്ട ശക്തനായ കെജ്രരിവാൾ എന്ന ജനപ്രിയ നേതാവിനെയാണ്.

മുപ്പത് ശതമാനം അധികാരങ്ങൾ പോലും നൽകാതെ ഡെൽഹിയിൽ തളച്ചിടാൻ ശ്രമിക്കുന്ന കെജ്രരിവാളിന് തൻ്റെ തറവാട് കൂടിയായ ഗുജറാത്തിൽ ലഭിക്കുന്ന വൻ ജനപിന്തുണ മോദിക്ക് വലിയ തലവേദനയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ ശക്തികേന്ദ്രമായ ഗുജറാത്ത് തെരുവുകളെ ത്രിവർണ്ണ പതാകയിൽ കുളിപ്പിച്ച് ആം ആദ്മി പാർട്ടിയുടെ നവ രാഷ്ട്രീയത്തിന്റെ വരവ് അറിയിച്ചു. പഞ്ചാബിലെ ജനക്കൂട്ടത്തെ ഓർമിപ്പിക്കുന്ന തരം ജനപങ്കാളിത്തമായിരുന്നു ഗുജറാത്തിൽ കണ്ടത്.

2015 ലെ തെരഞ്ഞെടുപ്പിനു ശേഷം ആം ആദ്മി പാർട്ടി എന്ന രാഷ്ട്രീയ പാർട്ടി ബാക്കിയുണ്ടെങ്കിൽ കേജ്രരിവാളുമായി സംവാദത്തിന് തയ്യാറാണ് എന്ന് പരിഹസിച്ച അതേ അമിത് ഷായുടെ നാട്ടിൽ പതിനായിരങ്ങളെ അണിനിരത്തി റാലി സംഘിപ്പിച്ച കേജ്രരിവാൾ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും വെല്ലുവിളിയായി ഇന്ത്യ മുഴുവനും അതിവേഗം വളരുകയാണ്.
അഹമ്മദാബാദിലെ ത്രിവർണപതാക യാത്രയിൽ എത്തിയ ജനങ്ങളുടെ ആവേശo കാണിക്കുന്നത് ഡൽഹിക്കും പഞ്ചാബിനും പിന്നാലെ ഗുജറാത്തിലെയും ജനങ്ങൾ സത്യസന്ധമായ ആം ആദ്മി രാഷ്ട്രീയത്തിന്റെ പതാക ഉയർത്താൻ തയ്യാറായിക്കഴിഞ്ഞു എന്നാണ്. ബിജെപിയുടെ 27 വർഷത്തെ അഴിമതി ഭരണത്തിൽ വിഷമിക്കുന്ന ജനങ്ങൾ എഎപിയുടെ പ്രവർത്തന രാഷ്ട്രീയം സ്വീകരിക്കാൻ തയ്യാറാണ് എന്നാണ് ഈ റോഡ് ഷോ വ്യക്തമാക്കുന്നത്.
ബിജെപി യെയും കോൺഗ്രസ്സിനെയും ഒരുപോലെ ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള വൻ ജനപിന്തുണയാണ് നിലവിൽ ആം ആദ്മിക്ക് ഗുജറാത്തിൽ നിന്ന് ലഭിക്കുന്നത്. കഴിഞ്ഞ 27 വർഷത്തിലേറേയായി ബിജെപി ഭരിക്കുന്ന ഗുജറാത്ത് പിടിക്കാൻ വമ്പൻ പദ്ധതികളുമായിട്ടാണ് കേജ്രരിവാൾ  ഗുജറാത്തിൽ എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഡെൽഹിയിലെ കെജ്രരിവാളിനേക്കാൾ മോദി ഭയക്കുന്നത്‌ ഇന്ന് ഗുജറാത്തിൽ കണ്ട കെജ്രരിവാളിനെ തന്നെയാണ്.