കെന്റ് ഹിന്ദു സമാജത്തിന്റെ (Kent Hindu Samajam UK) ഈ വർഷത്തെ ഓണാഘോഷം 2026 സെപ്റ്റംബർ 26 ശനിയാഴ്ച ആഘോഷിക്കും.

രാവിലെ 10 മണി മുതൽ വൈകീട്ട് 6 മണി വരെ ചാത്തം മാഗ്പൈ ഹാൾ റോഡിലുള്ള ഓൾ സെയിന്റ്സ് ചർച്ച് ഹാളിൽ (All Saints Church Hall, Magpie Hall Road, Chatham, Kent, ME4 5NE) വെച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ശ്രീമതി വാണി സിബി, ശ്രീമതി നിഖിത നായർ, ശ്രീമതി അനീഷ മനോജ്‌, ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകും.സൂര്യകാലടി മന ശ്രീ ജയസൂര്യൻ ഭട്ടത്തിരിപ്പാട് വിശ്ഷ്ട അഥിതി ആയിരിക്കും

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരളീയ തനിമയോടെയുള്ള ഓണസദ്യ, കലാപരിപാടികൾ, വിപുലമായ പരിപാടികളാണ് സംഘാടകർ ഒരുക്കുന്നത്. മാവേലിയുടെ വരവോടെ ആഘോഷങ്ങൾക്ക് കൊഴുപ്പേകും.

കൂടുതൽ വിവരങ്ങൾക്ക്:
Tel: 07838170203 / 07973151975 / 07985245890
www.kenthindusamajam.org