കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. ആളുകള്‍ കൂടുന്ന ഉത്സവങ്ങളും, സിനിമാ തിയേറ്ററുകളും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നാളെ മുതല്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിടും.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ മുതല്‍ ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങിയിരുന്നത്. റിലീസ് തീയതികളെല്ലാം മാറ്റിയിരിക്കുകയാണ്. ചലച്ചിത്ര സംഘടനകളുടെ യോഗമാണ് റിലീസ് തീയതികള്‍ മാറ്റിയത്. നാടകം പോലുള്ള കലാപരിപാടികളും ഉണ്ടാകില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാര്‍ച്ച് 26നാണ് മരക്കാര്‍ റിലീസ് ചെയ്യേണ്ടിയിരുന്നത്. കൊറോണ വ്യാപനം തുടരുകയാണെങ്കില്‍ തീയതിക്ക് മാറ്റമുണ്ടാകും. ടൊവിനോയുടെ കിലോമീറ്റേഴ്‌സ് എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിയിട്ടുണ്ട്.