കേരളത്തിലുണ്ടായ പ്രളക്കെടുതിയില്‍ നിന്നും ശക്തമായി തിരിച്ചു വരാനുള്ള പ്രയത്‌നത്തിലാണ് കേരള ജനത. കഠിന പ്രയത്‌നത്തിലൂടെ മാത്രമേ കേരളത്തെ പൂര്‍വ്വ സ്ഥിതിയിലേയ്ക്ക് കൊണ്ട് വരാന്‍ സാധിക്കുകയുള്ളൂ. ഇതിനായി സര്‍ക്കാര്‍ അടക്കം പോരാടുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ബോളിവുഡ് നടിയും മോഡലുമായ പായല്‍ രൊഹാത്ഗിയുടെ ട്വിറ്റാണ്. കേരളത്തില്‍ പ്രളയം സംഭവിക്കാനുള്ള കാരണം ദൈവത്തിന്റെ പ്രകോപനമാണെന്നാണ് നടിയുടെ വാദം. ഇതിന്റെ കാരണവും ഇവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലുണ്ടായ പ്രളയം ദൈവത്തിന്റെ കടുത്ത ശിക്ഷയാണെന്ന് ബോളിവുഡ് നടിയും മേഡലുമായ പായല്‍ രൊഹാത്ഗി. ഗോമാംസം നിരോധിക്കാതെ ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് ദൈവം നല്‍കി ശിക്ഷയാണിതെന്നും നടി ട്വിറ്ററില്‍ കുറിച്ചു. ഇവരുടെ ട്വീറ്റിനെ അടപടലം ട്രോളി ജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ വായടപ്പിക്കുന്ന നിരവധി ചോദ്യവും പായലിനെ തേടിയെത്തുന്നുണ്ട്.

ബീഫ് നിരോധിക്കാത്തതാണ് കേരളത്തിലുണ്ടായ പ്രളയത്തിന് കാരണമെങ്കില്‍ ഇതേ അവസ്ഥതന്നെ ഇനി ഗോവക്കും ഉണ്ടാകുമല്ലോയെന്നും ചിലര്‍ പരിഹാസ രൂപേണേ ചോദിക്കുന്നുണ്ട്. ലോകത്തില്‍ ഏറ്റവും അധികം ബീഫ് കയറ്റി അയക്കുന്ന രാജ്യമാണ് ഇന്ത്യ. എങ്കില്‍ രാജ്യത്തിലുടനീളം ഈ അവസ്ഥ ഉണ്ടാകുമെന്നായിരുന്നു മറ്റൊരു കമന്റ്. ഉത്താരഖണ്ഡില്‍ പ്രളയം ഉണ്ടായത് സോയാബീനെ ബീഫായി ദൈവം തെറ്റിധരിച്ചതുകൊണ്ടാണോയെന്നും ചിലര്‍ ട്രോളുന്നുണ്ട്.

കേരളത്തിലെ ദുരന്തത്തിനെ കുറിച്ച് ഒരു പത്രം പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട് നേരത്തെ താരം ട്വിറ്റ് ചെയ്തിരുന്നു. കേരളത്തിലെ പ്രളയം വിഭജനത്തോളം വലിയ ദുരന്തമണെന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. 1947 ലെ വിഭജനത്തില്‍ വീടടക്കം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അന്ന് എനിയ്‌ക്കോ കുടുംബത്തിനോ സഹായമെന്നും ലഭിച്ചിരുന്നില്ലെന്നും പേപ്പര്‍ കട്ടിങ്ങിനൊപ്പം താരം കുറിച്ചു. കൂടാതെ പ്രളയത്തില്‍ അകപ്പെട്ട കേരളത്തിന് സഹായം നല്‍കുക എന്നതിലൂടെ പ്രശസ്തി ലക്ഷ്യമാക്കുകയാണ് ഉദ്ദേശ്യമെന്നും നടി കൂട്ടിച്ചേര്‍ത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പായലിന്റെ അഭിപ്രായം വന്‍ വാര്‍ത്തയായതോട് കൂടി വിശദീകരണവുമായി നടി തന്നെ വീണ്ടും രംഗത്തെത്തി. എല്ലാ ദൈവവും ഒന്നാണെന്നും ഒരു മതത്തിന്റേയും വിശ്വാസത്തേയും മുറിവേല്‍പ്പിക്കരുതെന്നാണ് താന്‍ പറഞ്ഞതെന്നും പായല്‍ ട്വിറ്ററില്‍ കുറിച്ചു. താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

കൂടാതെ കേരളത്തിലെ ജനങ്ങള്‍ക്ക് സാഹയം നല്‍കിയിട്ട് അത് പബ്ലിസിറ്റിയ്ക്കായി ഉപയോഗിക്കുന്നവര്‍ക്കെതിരേയും നടിവിമര്‍ശനം ഉന്നയിച്ചു . കൂടാതെ സോഷ്യല്‍ മീഡിയകളില്‍ ചെക്കുമായി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്യാതിരുന്നതിന്റെ അര്‍ഥം താന്‍ കേരളത്തിന് സാഹായം നല്‍കിയിട്ടില്ലയെന്നല്ലെന്ന് പായല്‍ പറഞ്ഞു.

2017ല്‍ മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്ര മുടങ്ങിയതിന് ശേഷമായിരുന്നു വിവാദ പരാമര്‍ശവുമായി പായല്‍ രംഗത്തെത്തിയത്. താന്‍ സമയത്തുതന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നുവെന്നും എന്നാല്‍ വിമാനക്കമ്പനി ഉദ്യേഗസ്ഥര്‍ മുസ്ലിങ്ങളായതിനാല്‍ ഹിന്ദുവായ തന്നെ തടഞ്ഞുവയ്ക്കുകയായിരുന്നെന്നും നടി ആരോപിച്ചിരുന്നു.നടിയുടെ ഈ അഭിപ്രായം അന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക എതിര്‍പ്പിന് സൃഷ്ടിച്ചിരുന്നു.