ഐ പി എൽ വാതുവെപ്പുമായി ബന്ധപ്പെപെട്ടുള്ള ഏഴ് വർഷത്തെ വിലക്കിന് ശേഷം പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് വീണ്ടും തിരിച്ചുവരവിനൊരുങ്ങി മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളറും മലയാളി താരവും കൂടിയായ എസ് ശ്രീശാന്ത്. ഈ സെപ്റ്റംബറിൽ ഏഴ് വർഷം നീണ്ട വിലക്ക് അവസാനിക്കുന്നതിനാൽ 2020- 21 സീസണിലേക്കുള്ള കേരള രഞ്ജി ടീമിൽ ശ്രീശാന്തിനെയും പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. 2013 ൽ ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടിയാണ് ശ്രീശാന്ത് അവസാനമായി ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത്.

എന്നാൽ കായികക്ഷമത തെളിയിച്ചാൽ മാത്രമാകും ശ്രീശാന്തിന് ടീമിലിടം നേടാൻ സാധിക്കുകയുള്ളൂ. 2013 ൽ ഐ പി എൽ വാതുവെപ്പിനെ തുടർന്ന് ബിസിസിഐ ശ്രീശാന്തിനെ ആജീവനാന്തം വിലക്ക് ഏർപ്പെടുത്തിയിരുന്നു. 2018 ൽ കേരള ഹൈക്കോടതി താരത്തിന്റെ വിലക്ക് ഒഴിവാക്കുകയും കഴിഞ്ഞ വർഷം സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് ബിസിസിഐ വിലക്ക് ഏഴ് വർഷമാക്കി ചുരുക്കുകയും ചെയ്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2005 ൽ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ശ്രീശാന്ത് 27 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 87 വിക്കറ്റും 53 ഏകദിന മത്സരങ്ങളിൽ നിന്നും 75 വിക്കറ്റും 10 ടി20 മത്സരങ്ങളിൽ നിന്നും 7 വിക്കറ്റും ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്.