ന്യൂഡൽഹി ∙ ഹിജാബ് വിവാദത്തില്‍ ഗുരുതര ആരോപണവുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹിജാബ് വിവാദമല്ല, ഗൂഢാലോചനയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുസ്‌ലിം പെണ്‍കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് പിന്തള്ളാനുള്ള നീക്കമാണ് നടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കണമെന്നും ഹിജാബ് നിരോധനം വസ്ത്രസ്വാതന്ത്ര്യം നിഷേധിക്കലല്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്‌ലാം ചരിത്രമനുസരിച്ച്, പ്രവാചകന്റെ കാലത്തെ സ്ത്രീകൾ ഹിജാബ്‌ അനാവശ്യമെന്ന് വിശ്വസിച്ചിരുന്നുവെന്നും, സൗന്ദര്യത്തിൽ പ്രതിഫലിക്കുന്നത് ദൈവത്തിന്റെ മഹത്വമാണെന്നാണ് അക്കാലത്ത് സ്ത്രീകൾ വിശ്വസിച്ചിരുന്നതെന്നും ഗവർണർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ദൈവം അനുഗ്രഹിച്ചു നൽകിയ സൗന്ദര്യം മറച്ചുവയ്ക്കാനുള്ളല്ല എന്ന് ആദ്യ തലമുറയിലെ സ്‌ത്രീകൾ വാദിച്ചിരുന്നെന്നും ഗവർണർ വ്യക്തമാക്കി.