‘സംഘികൾ മങ്കികളെപ്പോലെ, മതഭ്രാന്തൻമാർ’ ഖുശ്​ബു ബി.ജെ.പിയിൽ ചേർന്നതിന്​ പിന്നാലെ പഴയ ട്വീറ്റുകൾ വീണ്ടും ചർച്ചയാകുന്നു

‘സംഘികൾ മങ്കികളെപ്പോലെ, മതഭ്രാന്തൻമാർ’  ഖുശ്​ബു ബി.ജെ.പിയിൽ ചേർന്നതിന്​ പിന്നാലെ പഴയ ട്വീറ്റുകൾ വീണ്ടും ചർച്ചയാകുന്നു
October 12 16:22 2020 Print This Article

നടിയും കോൺഗ്രസ്​ വക്താവുമായിരുന്ന ഖുശ്​ബു സുന്ദർ ബി.ജെ.പിയിൽ ചേർന്നതിന്​ പിന്നാലെ പഴയ ട്വീറ്റുകൾ വീണ്ടും ചർച്ചയാകുന്നു. സംഘ്​പരിവാറിനെതിരെ രൂക്ഷവിമർശനമുയർത്തിയുള്ള നടിയുടെ ട്വീറ്റുകൾ ഒഴിവാക്കേണ്ട അവസ്ഥയാണിപ്പോൾ. മുമ്പ്​ അധിക്ഷേപിച്ചവരോടൊപ്പം ചേരേണ്ട ഗതി വന്നല്ലോയെന്ന്​ സംഘ്​പരിവാർ അനുകൂലകേന്ദ്രങ്ങളും ഖുശ്​ബുവിനെ പരിഹസിക്കുന്നുണ്ട്​.

2017 ഒക്​ടോബർ 14 ​പോസ്​റ്റ്​ചെയ്​ത ട്വീറ്റിൽ ഖുശ്​ബു പറയുന്നതിങ്ങനെ: സംഘികൾ ആരെയാണ്​ പിന്തുടരുന്നതെന്ന്​ ഇടക്കിടക്ക്​ ഓർമിപ്പിച്ചുകൊണ്ടിരിക്കുകയാണ്​. മര്യാദയില്ലാത്തവരും അശ്ലീലത നിറഞ്ഞവരും മോശം സ്വഭാവക്കാരുമാണ്​ അവർ. ജീവിക്കുന്നത്​ തന്നെ മറ്റുള്ള​വരെ പരിസഹിക്കാനാണ്​.

2019 ഒക്​ടോബർ 5 ന്​ ചെയ്​ത ട്വീറ്റ്​ ഇങ്ങനെ:

സംഘികൾ മ​ങ്കികളെപ്പോലെയാണ്​. ആറ്​ ഇ​ന്ദ്രിയങ്ങളുമില്ലാത്തവർ.

2019 സെപ്​റ്റംബർ 25ന്​ പോസ്​റ്റ്​ ചെയ്​ത ട്വീറ്റ്​ ഇങ്ങനെ:

മാനസിക വളർച്ചയില്ലാത്ത സങ്കികൾക്ക്​ സാമാന്യ മര്യാദപോലുമില്ല. അവരെന്നെ ഇന്ത്യയിൽ സ്ഥാനമില്ലാത്ത പോലെ മുസ്​ലിമെന്ന്​ വിളിക്കുന്നു. അതെ ഞാനൊരു ഖാനാണ്​. മുസ്​ലിമുമാണ്​. ഇന്ത്യ എ​െൻറ രാജ്യവുമാണ്​. ആർ​ക്കെങ്കിലും സംശയമുണ്ടോ?.

ഏറ്റവും ഒടുവിൽ കഴിഞ്ഞ ആഴ്​ച ഖുശ്​ബു ട്വീറ്റ്​ ചെയ്​തതിങ്ങനെ:

നരേന്ദ്രമോദി മാത്രമാണ്​ ഇന്ത്യ കണ്ട ഒരേ ഒരു പ്രധാനമന്ത്രി. അതിനുമുമ്പ്​ ഇന്ത്യക്ക്​ പ്രധാനമന്ത്രി ഉണ്ടായിരുന്നില്ല. അതുകൊണ്ട്​ തന്നെ ​പ്രധാനമന്ത്രിമാർക്ക്​ പ്രത്യേകമായുണ്ടാക്കിയ വിമാനം നമ്മൾ കണ്ടിട്ടില്ല. നിങ്ങൾ ഒരു മിനുറ്റ്​ സംഘിയായാൽ മതി. നിങ്ങൾക്ക്​ കർഷക​െൻറ പ്രശ്​നങ്ങൾ കാണാൻ കഴിയില്ല. കാർഷിക ബിൽ അന്യഗ്രഹത്തിൽ നിന്നുള്ളതായി തോന്നും.

ബി.ജെ.പിയിൽ ചേരുന്നില്ലെന്ന്​ പ്രഖ്യാപിച്ചിരുന്ന ഖുശ്​ബു ഇന്ന്​ ന്യൂഡൽഹിയിലെത്തി സമ്പിത്​ പാത്രയുടെയും മറ്റ്​ ബി.ജെ.പി നേതാക്കളുടെയും സാന്നിധ്യത്തിലാണ്​ ബി.ജെ.പിയിൽ ചേർന്നത്​. ഖുശ്​ബുവി​െൻറ ബി.ജെ.പി പ്രവേശനം ഉറപ്പായ കോൺഗ്രസ്​ പാർട്ടി വക്താവ്​ സ്ഥാനത്ത്​ നിന്നും നീക്കിയിരുന്നു. ഡി.​എം.കെ വിട്ട്​ 2014ലാണ്​ ഖുശ്​ബു കോൺ​ഗ്രസിൽ ചേർന്നത്​.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles