വിനോദ സഞ്ചാരികൾ തിങ്ങി നിറഞ്ഞ ബീച്ചിനെ തൊട്ട് വിമാനത്തിന്‍റെ ലാൻഡിങ്. ഗ്രീസിലെ സ്കിയാതോസ് എയർപോർട്ടിലാണ് നടുക്കുന്ന രംഗം ഉണ്ടായത്. അപകടം തലനാരിഴയ്ക്കാണ് തെന്നിമാറിയതെന്ന് പറയാം. ഇതിന്റെ വിഡിയോ കാർഗോ സ്പോട്ടർ എന്ന യൂട്യൂബ് ചാനൽ പുറത്തു വിട്ടിട്ടുണ്ട്.

വിഡിയോ കാണുമ്പോൾ തന്നെ അമ്പരപ്പ് തോന്നും. ബ്രിട്ടീഷ് എയർവേയ്സിന്റെ വിമാനമാണ് ടൂറിസ്റ്റുകളുടെ തലയ്ക്കുമുകളിലൂടെ പറന്ന് വന്ന് ലാന്‍റ് ചെയ്തത്. എന്തായാലും ടൂറിസ്റ്റുകൾക്കും വിമാനത്തിനകത്തെ യാത്രക്കാർക്കും കാര്യമായ അപകടം ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.
വിമാനങ്ങളുടെ ലോ ലാൻഡിങ്ങിന് പേരുകേട്ട എയർപോർട്ടാണ് സ്കിയാതോസ്. ബീച്ചിലെത്തുന്ന വിനോദസഞ്ചാരികൾ വിമാനത്തിനൊപ്പം സെൽഫിയെടുക്കാറുമിണ്ട്. പക്ഷേ ഇത്ര താഴ്ചയിൽ വിമാനം ലാൻഡ് ചെയ്യുന്നത് ഇത് ആദ്യമാണെന്നാണ് വിവരം.
വിമാനത്തിൽ നിന്നും വരുന്ന ശക്തമായ കാറ്റിൽ ജനങ്ങൾ ഒരു വശത്തേക്ക് നീങ്ങുന്നതും കാണാം. പലരും പേടിച്ച് തല താഴ്ത്തുന്നും ഓടിപ്പോകുന്നുമുണ്ട്. ഇതിന്റെ വിഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ