ലണ്ടന്‍:ബ്രിട്ടീഷ് രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ എന്ന പദവിയില്‍നിന്ന് പിന്മാറുന്നുവെന്ന ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്‍ മാര്‍ക്കലിന്റെയും പ്രഖ്യാപനം കഴിഞ്ഞയാഴ്ചയാണ് പുറത്തെത്തിയത്.

സാമ്പത്തിക സ്വാശ്രയത്വം നേടാനും ഇനിയുള്ള കാലം വടക്കേ അമേരിക്കയിലും യു.കെയിലുമായി ജീവിക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും ഇരുവരും പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വടക്കേ അമേരിക്കയില്‍ എവിടെയാകും ഇരുവരും താമസമുറപ്പിക്കുകയെന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല.

അതേസമയം, കാനഡയിലെ വാന്‍കൂവറിലാകും ഹാരിയും മേഗനും താമസമുറപ്പിക്കുകയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന. 2019 അവസാനം ഹാരിയും മേഗനും മകനൊപ്പം വാന്‍കൂവറില്‍ അവധിക്കാലം ചിലവഴിച്ചിരുന്നു.

രാജകുടുംബത്തിനുള്ളില്‍ ഭിന്നതയും അസ്വസ്ഥതകളും പുകയുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയായിരുന്നു, മുതിര്‍ന്ന അംഗങ്ങള്‍ എന്ന പദവിയില്‍നിന്ന് പിന്മാറുന്നുവെന്ന ഹാരിയുടെയും മേഗന്റെയും പ്രഖ്യാപനം വന്നത്.