അപ്പവും കടലക്കറിയും കഴിച്ചപ്പോൾ കിട്ടിയത് ഒച്ചിനെ; കോട്ടയത്തെ പഞ്ച നക്ഷത്ര ഹോട്ടലുകളിൽ നിന്നും മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തത് പഴകിയ ഭക്ഷണവും ഉപയോഗ ശൂന്യമായ എണ്ണയും…..

അപ്പവും കടലക്കറിയും കഴിച്ചപ്പോൾ കിട്ടിയത് ഒച്ചിനെ; കോട്ടയത്തെ പഞ്ച നക്ഷത്ര ഹോട്ടലുകളിൽ നിന്നും മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തത് പഴകിയ ഭക്ഷണവും ഉപയോഗ ശൂന്യമായ എണ്ണയും…..
October 19 04:18 2019 Print This Article

കഴിഞ്ഞ ദിവസം കോട്ടയത്തെ പഞ്ച നക്ഷത്ര ഹോട്ടലുകളിലും ഇന്ന് തിരുവനന്തപുരത്തെ ഐശ്വര്യ ഹോട്ടലിലുമാണ് മോശം ഭക്ഷണം വിളമ്പിയത്.ഒരു ഹോട്ടലിൽ പോകുമ്പോൾ വില കൂടുതലായാലും തന്റെ കുടുംബത്തിന് നല്ല ഭക്ഷണം കിട്ടണമെന്നാണ് ഓരോരുത്തരും ആഗ്രഹിക്കുക. എന്നാൽ കിട്ടുന്നത് പഴകിയതും ഉപയോഗ ശൂന്യവും നിലവാരമില്ലാത്തതുമായ ഭക്ഷണമാണെങ്കിലോ? നല്ല ഭക്ഷണം എന്ന് കരുതി നമ്മൾ ഭക്ഷണം കഴിക്കാൻ പോകുന്ന പല ഹോട്ടലുകളും പക്ഷേ വൃത്തിഹീനവും പഴകിയതുമായ ഭക്ഷണവുമാണ് നമുക്ക് നൽകുന്നത്.
തിരുവനന്തപുരം വഴുതക്കാടിന് സമീപമുള്ള ശ്രീ ഐശ്വര്യ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച വീട്ടമ്മയ്ക്ക് ലഭിച്ചത് കടക്കറിയിൽ നിന്നും ഒച്ചിനെയാണ്.

രാവിലെ ഒൻപതര മണിയോടെയാണ് ഭക്ഷണം കഴിക്കാൻ ഇവിടെ എത്തിയത്. അപ്പവും കടലക്കറിയും കഴിക്കുന്നതിനിടയിലാണ് ഒച്ചിനെ കിട്ടിയത്. എന്നാൽ ഒച്ചിനെ കാണിച്ചപ്പോൾ ഹോട്ടൽ ഉടമ നൽകിയ വിശദീകരണം അത് കക്കയാണ് എന്നാണ്. എന്നാൽ വെജിറ്റേറിയൻ ഹോട്ടലിൽ എവിടെ നിന്നാണ് കക്ക എത്തുക എന്ന ചോദ്യത്തിന് പ്രശ്‌നമുണ്ടാക്കരുതെന്നും നഷ്ടപരിഹാരം നൽകാം എന്നുമാണ് ഉടമ പറഞ്ഞതെന്ന് പരാതിക്കാരി മറുനാടനോട് പറഞ്ഞു.

പരിഹാരവും വേണ്ട എന്ന് പറഞ്ഞ ശേഷം പരാതിക്കാരി നഗരസഭയിലെ ആരോഗ്യ വിഭാഗത്തിനെ പരാതി അറിയിച്ചു. പിന്നാലെ ഹോട്ടലിൽ എത്തി പരിശോധന നടത്തിയ അധികാരികൾ കണ്ടത് എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ പാലും തൈരും വൃത്തിയില്ലാതെ സൂക്ഷിച്ചിരിക്കുന്നതാണ്. പ്പം തന്നെ ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണം. ദോശ മാവ് സൂക്ഷിച്ചിരിക്കുന്നത് പാത്രം കഴുകുന്ന വെള്ളത്തിന് സമീപം എന്നിങ്ങനെ ആകെ വൃത്തിയില്ലാത്ത അന്തരീക്ഷം. ഇതിന് പിന്നാലെ നഗരസഭ അധികൃതർ ഹോട്ടൽ പൂട്ടി സീൽ ചെയ്യുകയും ചെയ്തു.

കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽ കഴിഞ്ഞ ദിവസം നഗരസഭ നടത്തിയ പരിശോധനയിൽ മോശം ഭക്ഷണം കണ്ടെത്തിയിരുന്നു.

കോട്ടയം , മുനിസിപ്പൽ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോഥനയിൽ നഗരത്തിലെ മുന്തിയ ഹോട്ടലുകളായ വിൻസർ കാസിൽ , വേമ്പനാട് ലേക്ക് റിസോർട്ട് ,അടക്കം എട്ടോളം ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണവും ഉപയോഗ ശൂന്യമായ എണ്ണയും പിടിച്ചെടുത്തു .സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം ജനറൽ , മാർക്കറ്റ്, നാട്ടകം എന്നീ സോണൽ തിരിച്ചായിരുന്നു ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ പരിശോഥന. ക്രമക്കേടു കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തുകയും പാത്രങ്ങൾ ഉൾപ്പെടെയുള്ളവ പിടിച്ചെടുകയും ചെയ്തു.

കോട്ടയം നഗരത്തിലെത് ഉൾപ്പടെ എട്ടോളം ഹോട്ടലുകളിലാണ് മോശം ഭക്ഷണവും വൃത്തിയില്ലാത്ത അന്തരീക്ഷവും കണ്ടെത്തി പിഴ അടപ്പിച്ചത്. വിൻസർ കാസിൽ കോട്ടയത്തെ പഞ്ച നക്ഷത്ര ഹോട്ടലുകളിൽ ഒന്നാണ്. വേമ്പനാട് ലേക്ക് റിസോർട്ട് ത്രീസ്റ്റാർ ഹോട്ടലുകളുടെ പട്ടികയിലുള്ളതാണ്. ഉപഭോക്താക്കളിൽ നിന്നും അതിഥികളിൽ നിന്നും വമ്പൻ തുക ഈടാക്കുന്ന ഇത്തരക്കാർ പക്ഷേ വിളമ്പുന്നത് മോശം ഭക്ഷണം, പഴകിയ ചിക്കൻ കറി, ഉപയോഗ ശൂന്യമായ എണ്ണ, പഴക്ക ചെന്ന ഭക്ഷണം സൂക്ഷിച്ചിരുന്ന പാത്രങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്.

ഈ രണ്ട് ഹോട്ടലുകൾക്ക പുറമെ ന്യൂ ഭാരത്, എ വൺ ടീ ഷോപ്പ്, ഇന്ത്യൻ കോഫി ഹൗസ, ശങ്കർ ടീ സ്റ്റാൾ, ഹോട്ടല് സം സം, ബോർമ എന്നിവടങ്ങളിൽ നിന്നും മോശം ഭക്ഷണം കണ്ടെത്തി. ഹോട്ടലുകളിൽ പരിശോധന നടത്തിയതിൽ മൂന്ന് ഹോട്ടലുകൾക്ക് താക്കീത് നൽകി ഒഴിവാക്കുകയും നോട്ടീസ് നൽകുകയുമായിരുന്നു. ബാക്കി അഞ്ച് ഹോട്ടലുകൾക്കായി 25000 രൂപയോളം പിഴയിടുകയും ചെയ്തു.ശബരിമല സീസൺ വരാനിരിക്കെ നിരവധി അയ്യപ്പഭക്തർ ഉപയോഗിക്കുന്ന ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഒപ്പം തന്നെ മഴക്കാലത്തിന് മുൻപ് രോഗങ്ങൾ പടർന്ന് പിടിക്കുന്നത് തടയുക എന്ന ഉദ്ദേശത്തോടെയുാമണ് പരിശോധന നടത്തിയത് എന്ന് നഗരസഭ അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു.

കൊടുക്കുന്ന പണത്തിന് മോശം ഭക്ഷണം നൽകുന്നത് ഒരിക്കലും ഒരു സമൂഹവും അംഗീകരിക്കുകയില്ല. അത്തരത്തിൽ അധികൃതർ പരിശോധന നടത്തിയാലും മുഖ്യധാര മാധ്യമങ്ങൾ പേര് പ്രസിദ്ധീകരിക്കുകയുമില്ല ജനങ്ങൾ അറിയുകയുമില്ല. വീണ്ടും വീണ്ടും ഇത്തരം കൊള്ളക്കാരുടെ ഹോട്ടലുകളിൽ പോയി ഭക്ഷണം കഴിക്കുകയുപം ചെയ്യുന്നു. ഇത്തരം ചതിയന്മാരെ ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ മാത്രമാണ് നടപടിക്ക് വിധേയരായ ഓരോ ഹോട്ടലുകളേയും മറുനാടൻ മലയാളി തുറന്ന് കാണിക്കുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles