കൊച്ചിയില്‍ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേലും ക്രോണിനും തമ്മില്‍ അടുപ്പം ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ പോലീസിനു ലഭിച്ചു .ക്രോണിന്റെ ഫോണില്‍നിന്നാണ്‌ കേസില്‍ നിര്‍ണായകമായ ഈ തെളിവുകള്‍ പോലീസിനു ലഭിച്ചത്‌. ഇരുവരും തമ്മില്‍ പ്രണയമായിരുന്നുവെന്നു സാധൂകരിക്കുന്ന ചിത്രങ്ങളാണ്‌ പോലീസിനു ലഭിച്ചത്‌. മിഷേലുമൊത്തുള്ള സെല്‍ഫി ചിത്രങ്ങള്‍ ക്രോണിന്‍ പകര്‍ത്തിയതാണ്‌.
പോലിസ് ചോദ്യം ചെയ്യലില്‍ തന്നെ തങ്ങള്‍ തമ്മില്‍ പ്രണയം ആണെന്ന് ക്രോണിന്‍ സമ്മതിച്ചിരുന്നു .എന്നാല്‍ മിഷേലിനെ പല കാരണങ്ങള്‍ കൊണ്ടും സംശയിച്ച ക്രോണിന്‍ മിഷേലിന് കടുത്ത മാനസികസമ്മര്‍ദം നല്‍കിയിരുന്നു എന്നാണ് പോലിസ് പറയുന്നത് .ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചത് .