കുണ്ടറയില്‍ പീഡനത്തിനിരയായി പത്തു വയസ്സുകാരി മരിച്ച സംഭവത്തിലെ പ്രതി പെണ്‍കുട്ടിയുടെ മുത്തച്ഛനെന്ന് പൊലീസ്. പ്രതിയായ മുത്തച്ഛനെ അറസ്റ്റുചെയ്തു.അമ്മയുടെയും പെണ്‍കുട്ടിയുടെ ചേച്ചിയുടെയും മൊഴികളാണ് പൊലീസിന് പ്രതിയുടെ സൂചന നല്‍കിയത്.കുട്ടിയുടെ മുത്തശ്ശിയുടെ മൊഴിയും നിര്‍ണ്ണായക തെളിവായി. ആത്മഹത്യ ചെയ്ത പേരക്കുട്ടി പലതവണ പരാതിപ്പെട്ടിട്ടുണ്ടെന്ന് മുത്തശ്ശി മൊഴി നല്‍കി.സംഭവം നടന്ന് രണ്ടുമാസം പിന്നിട്ടതിനാല്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്നതിന് പൊലീസിന് ബുദ്ധിമുട്ടുണ്ടായിരുന്നു.കൊല്ലം സെഷന്‍സ് കോടതി തിങ്കളാഴ്ച നുണപരിശോധനയ്ക്ക് ഹാജരാവാന്‍ കുട്ടിയുടെ അമ്മയോടും മുത്തച്ഛനോടും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അമ്മ പൊലീസുമായി സഹകരിക്കാന്‍ തുടങ്ങിയിരുന്നത്.