സഭയിൽ ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ലാത്ത ലേബർ പാർട്ടിയിലെ ഒരു പ്രഭു സഭാംഗം, ഹാജറിനും യാത്രാചെലവിനും മറ്റുമായി ക്ലെയിം ചെയ്തത് 50,000 പൗണ്ട് !. മുൻ ട്രേഡ് യൂണിയൻ ജനറൽ സെക്രട്ടറിയായ ഡേവിഡ് ബ്രുക്മാൻ സഭയിൽ മൗനം ദീക്ഷിക്കുന്ന മറ്റനേകം പ്രഭുക്കന്മാരുടെയും പ്രതിനിധികളിൽ ഒരാളാണ് . 800 അംഗങ്ങൾ ഉള്ളതിൽ മൂന്നിലൊന്ന് ശതമാനം പോലും പാർലമെന്റ് കാര്യങ്ങളിൽ പങ്കെടുത്തിട്ടില്ല, എന്നാൽ ചെലവ് ആകട്ടെ3.2 മില്യൺ പൗണ്ടാണ്. സഭയിലെ 88 പേർ ഇതുവരെ സംസാരിക്കുകയോ ചർച്ചയിൽ പങ്കെടുക്കുകയോ ഗവൺമെന്റ് പദവികൾ വഹിക്കുകയോ ചെയ്തിട്ടില്ല.

തങ്ങളുടെ കൂട്ടത്തിലെ ചുരുങ്ങിയപക്ഷം സഹപ്രവർത്തകർ കാരണം മുഴുവൻ പേരും ഇപ്പോൾ സംശയത്തിൽ പെട്ടിരിക്കുകയാണ് എന്ന് മുൻ പ്രഭു സഭാ സ്പീക്കർ ആയ ഫ്രാൻസിസ് പറഞ്ഞു. സഭാംഗങ്ങളുടെ എണ്ണം കുറയ്ക്കേണ്ടത് ഉണ്ടെന്നും പ്രഭു സഭയിൽ ഒരു പദവിയും വഹിക്കാത്തവരെയും ഒന്നിലും പങ്കെടുക്കാത്തവരെയും വെച്ചുപൊറുപ്പിക്കില്ല എന്നുമാണ് ലേഡീ ഡിസൂസ പറയുന്നത്. പ്രഭു സഭയിലാകെ 785 അംഗങ്ങളാണ് ഉള്ളത് അതിൽ 244 പേർ കൺസർവേറ്റീവ് പ്രതിനിധികളും 196 ലേബർ പാർട്ടിക്കാരും 97 ലിബറൽ ഡെമോക്രാറ്റ്സും 248 വിമതരും അടങ്ങിയിട്ടുണ്ട്. ഭരണ കേന്ദ്രത്തിൽ പ്രധാന പങ്കുവഹിക്കുന്ന പ്രഭുക്കന്മാരിൽ നൂറിലധികം പേരും ജുഡീഷ്യറിയിലെ മുതിർന്ന അംഗങ്ങളോ ലണ്ടനിലെ ബിഷപ്പുമാരോ അരിസ്റ്റോക്രാറ്റ്സോ ആയിരിക്കെ തന്നെ അംഗങ്ങളുടെ ഇതികർതവ്യ മൂഢത അനേക തവണ വിമർശിക്കപ്പെട്ടിട്ടുണ്ട്.

അതേസമയം ലേബർ പാർട്ടിയുടെ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും നാല് പ്രധാന ചുമതലകൾ വഹിക്കുന്ന ഡിയാനെ ഹയ്‌റ്റർ പങ്കെടുത്തതിൽ പകുതി ദിവസവും സംസാരിച്ചിട്ടുണ്ട്. പക്ഷേ ചില അംഗങ്ങൾ ഒരിക്കൽപോലും സഭയിൽ വന്നിട്ടില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സഭാംഗങ്ങൾക്ക് പ്രസംഗത്തേക്കാൾ വേറെ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന് പോൾ പ്രഭു പറഞ്ഞു. ” ഞങ്ങൾ ചിന്തിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യേണ്ടതുണ്ട് “എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 157 ദിവസത്തിൽ ഒരു ദിവസം പോലും സഭയിൽ സംസാരിച്ചില്ലെങ്കിലും വോട്ടെടുപ്പിൽ പങ്കെടുത്ത ആളാണ് ബ്രൂക്മാൻ. അംഗങ്ങളിൽ മൂന്നിലൊന്നു പേരും വല്ലപ്പോഴും വരുന്നവരാണ്. 88 പേർ ഒരിക്കലും സംസാരിച്ചിട്ടില്ല. ദിവസം 305 പൗണ്ടാണ് പ്രഭു സഭാംഗങ്ങൾക്ക് പ്രതിഫലം. ഹാജർ ഉണ്ടെങ്കിലേ അലവൻസ് ഉള്ളൂ എന്നതിനാൽ അവർ സഭയിൽ ഹാജരാകും. പാർലമെന്റ് ലേക്കുള്ള വരവിനും തിരിച്ചും അവർക്ക് ബിസിനസ് ക്ലാസ് ടിക്കറ്റ് ആവശ്യപ്പെടാം.