കാമുകനൊപ്പം അവധിക്കാലം അടിച്ചു പൊളിക്കാന്‍  യു എ ഇയില്‍ എത്തിയ ഉക്രൈന്‍ യുവതി ഇപ്പോള്‍ ജയിലില്‍ . യു എ ഇയില്‍ എത്തിയ ഉക്രൈന്‍ യുവതിയ്ക്കാണ് ഈ ദുരനുഭവം .വിവാഹത്തിനു മുന്പ് ഗര്‍ഭിണിയായി എന്നതാണ് യുവതി ചെയ്ത കുറ്റം .അവധിക്കാലം ആഘോഷിക്കാന്‍ എത്തിയ യുവതിക്ക് ഒരു വയറുവേദന വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വന്നപ്പോഴാണ് അവിവാഹിതയായ യുവതി ആണ് ഗര്‍ഭിണി ആയതു എന്ന് അധികൃതര്‍ അറിഞ്ഞത്.
യുവതി ഗര്‍ഭിണിയാണെന്നും ഇവര്‍ വിവാഹതരല്ലെന്നും അറിഞ്ഞ ഡോാക്ടര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന കുറ്റത്തിനാണ് ഇവര്‍ ജയിലിലായത്.വിവാഹപൂര്‍വ ലൈംഗികബന്ധം യു എ ഇയില്‍ കുറ്റകരമാണ്. യുവാവ് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവിടെ ജോലി ചെയ്തു വരികയായിരുന്നു. 2014 മുതല്‍ ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. അവധിക്കാലം ആസ്വദിക്കുന്നതിനു വേണ്ടിയായിരുന്നു യുവാവ് കാമുകിയെ യു എ ഇയില്‍ കൊണ്ടു വന്നത്. വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായാല്‍ ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടി വരുന്ന നിയമമാണ്  യു എ ഇയ്ക്കുള്ളത്.