അടുത്ത ശനിയാഴ്ച സെപ്റ്റംബർ 30 – ന് ലീഡ്സിൽ വച്ച് നടക്കുന്ന സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ലീഡ്സ് റീജണൽ ബൈബിൾ കൺവെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ലീഡ്സിലെ സീറോ മലബാർ രൂപതയുടെ ഇടവക ദേവാലയം ആയ സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിൽ വച്ചാണ് ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുക. പ്രമുഖ ബൈബിൾ പ്രഭാഷകനായ ഫാ. ജോബിൻ തയ്യിൽ സി എം ഐ ആണ് കൺവെൻഷൻ നയിക്കുന്നത്.

ശനിയാഴ്ച രാവിലെ 9 .15 -ന് കൊന്ത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. ദിവ്യകാരുണ്യ ആരാധനയോടെ വൈകിട്ട് 5 മണിക്ക് ബൈബിൾ കൺവെൻഷൻ സമാപിക്കും. ബൈബിൾ കൺവെൻഷന്റെ ഇടയ്ക്ക് കുമ്പസാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഏറ്റവും പുതിയ റീജനായ ലീഡ്സ് റീജൺ സ്ഥാപിതമായതിനുശേഷമുള്ള ആദ്യ വിശ്വാസ കൂട്ടായ്മയാണ് ശനിയാഴ്ച നടക്കുന്ന ബൈബിൾ കൺവെൻഷൻ . ലീഡ്സ് റീജന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി വിശ്വാസികൾ എത്തിച്ചേരാൻ സാധ്യതയുള്ളതിനാൽ വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ നടത്തിയിരിക്കുന്നത്. കൺവെൻഷനിൽ പങ്കെടുക്കുന്ന വിശ്വാസികൾക്ക് ഉച്ചഭക്ഷണം ലഭ്യമാണ്. കുട്ടികൾക്കായി പ്രത്യേക സെക്ഷൻസ് ഒരുക്കിയിട്ടുണ്ട്. ബൈബിൾ കൺവെൻഷനിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ലീഡ്സ് റീജന്റെ കോ ഓർഡിനേറ്റർ ഫാ. ജോഷി കൂട്ടുങ്കലും, ലീഡ്സ് ഇടവക വികാരി ഫാ. ജോസ് അന്ത്യാംകുളവും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ ഫാ. ജോഷി കൂട്ടുങ്കൽ -07741182247. കൺവെൻഷന്റെ വിശദമായ സമയക്രമവും , വേദിയുടെ അഡ്രസ്സും താഴെ കൊടുത്തിരിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

St. Mary’s & St. Wilfrid’ s Syro Malabar Catholic Church
2A Whincover Bank, Leeds LS12 5JW, United Kingdom