മത സാഹോദര്യത്തിന്റെ സന്ദേശം ഉയര്‍ത്തി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ )യുടെ നേതൃത്ത്വത്തില്‍ ശനിയാഴ്ച വൈകുന്നേരം ലിവര്‍പൂള്‍, വിസ്റ്റെന്‍ ടൗണ്‍ഹാളില്‍ നടന്ന വിഷു, ഈസ്റ്റര്‍, ആഘോഷം പുതുമകള്‍ കൊണ്ട് നിറഞ്ഞുനിന്നു. അമ്മന്‍കുടമായിരുന്നു പുതുമകള്‍ക്ക് ആക്കം കൂട്ടിയത്.

വൈകുന്നേരം 7 മണിക്ക് നിലവിളക്ക് കൊളുത്തികൊണ്ടാണ് പരിപാടികള്‍ ആരംഭിച്ചത് , പിന്നീട് കുട്ടികളെ മനോഹരമായി ഒരുക്കിയിരുന്ന വിഷുക്കണി കാണിക്കുകയും വിഷു കൈനീട്ടം നല്‍കുകയും ചെയ്തു. ആഘോഷത്തിനു സ്വാഗതം ആശംസിച്ചുകൊണ്ട് ലിമയുടെ പ്രസിഡന്റ് ഹരികുമാര്‍ ഗോപാലന്‍ സംസാരിച്ചു. ആശംസകള്‍ നേര്‍ന്നുകൊണ്ട് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡണ്ട് ഷിജോ വര്‍ഗീസ് സംസാരിച്ചു. ലിമയുടെ ഈസ്റ്റര്‍ വിഷു സന്ദേശം ടോം ജോസ് തടിയംപാട് നല്‍കി.

ലിവര്‍പൂളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഈസ്റ്ററിനെയും വിഷുവിനെയും സമിന്വയിപ്പിച്ചു കൊണ്ട് ഇത്തരം ഒരു കൂടിച്ചേരല്‍ നടന്നത്. അതിനു നേതൃത്വം കൊടുത്ത ലിമയുടെ പ്രസിഡന്റ് ഹരികുമാര്‍ ഗോപാലന്റെ നേതൃത്ത്വത്തിലുള്ള കമ്മിറ്റി പ്രശംസയര്‍ഹിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ കാണികളെ സന്തോഷത്തില്‍ ആറാടിച്ചു. പത്തൊന്‍പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ബിജു മഞ്ചു ദമ്പതികള്‍ക്കും പുതിയതായി വിവാഹിതരായ രണ്ടു ദമ്പതികളെയും യോഗത്തില്‍ അനുമോദിച്ചു.

രുചികരഭക്ഷണമാണ് പരിപാടിയോടനുബന്ധിച്ച് വേദിയില്‍ വിളമ്പിയത്. ലിവര്‍പൂളിലെ സ്‌പൈസ് ഗാര്‍ഡനാണ് ഭക്ഷണം വിതരണം ചെയ്തത്.


ലോകമെങ്ങും മതത്തിന്റെ പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുമ്പോള്‍ അതില്‍നിന്നു വ്യത്യസ്തമായി മതസാഹോദര്യത്തിന്റെ സന്ദേശം ഉയര്‍ത്താനാണ് ഈ പരിപാടിയിലൂടെ ശ്രമിക്കുന്നതെന്ന് ലിമ ഭാരവാഹികള്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ലിമ ട്രഷറര്‍ ജോസ് മാത്യു നന്ദി അറിയിച്ചു.

ടോം ജോസ് തടിയംപാട്